Connect with us

International

പാരീസില്‍ ഇന്ത്യക്ക് മൂന്നാം മെഡല്‍; ഷൂട്ടിങിൽ വെങ്കലം സ്വന്തമാക്കി സ്വപ്നിൽ കുസാലെ

ഇതുവരെ ഇന്ത്യക്ക് ലഭിച്ച മൂന്ന് മെഡലും ഷൂട്ടിങ്ങില്‍ നിന്നാണ്.

Published

|

Last Updated

പാരീസ് | പാരീസില്‍ ഇന്ത്യക്ക് മൂന്നാം മെഡല്‍. പുരുഷ 50മീ റൈഫിള്‍ 3 പൊസിഷനില്‍ സ്വപ്‌നില്‍ കുസാലാണ് ഇന്ത്യക്കായി വെങ്കലമെഡല്‍ സ്വന്തമാക്കിയത്.

28കാരനായ സ്വപ്‌നില്‍ കുസാലെയുടെ വെങ്കമെഡല്‍ ഈ ഇനത്തില്‍ ഇന്ത്യയുടെ ആദ്യമെഡല്‍ നേട്ടമാണ്. ഇതുവരെ ഇന്ത്യക്ക് ലഭിച്ച മൂന്ന് മെഡലും ഷൂട്ടിങ്ങില്‍ നിന്നാണ്.

ഫൈനലില്‍ 451.4 പോയിന്റുമായാണ് സ്വപ്‌നില്‍ മൂന്നാം സ്ഥാനം നേടിയത്.ചൈനയുടെ വൈ കെ ലിയു 463.6 പോയിൻ്റോടെ സ്വർണം നേടിയപ്പോൾ 461.3 പോയിൻ്റോടെ യുക്രെയ്‌നിൻ്റെ എസ് കുലിഷ് വെള്ളി നേടി.

 

 

Latest