Connect with us

Kerala

റിസോര്‍ട്ടില്‍ നിക്ഷേപമില്ല; പാര്‍ട്ടിക്ക് വിശദീകരണം നല്‍കി ഇ പി ജയരാജന്‍

ഭാര്യക്കും മകനുമുള്ള നിക്ഷേപം അനധികൃതമല്ല.

Published

|

Last Updated

തിരുവനന്തപുരം | തനിക്കെതിരായ സാമ്പത്തിക ആരോപണത്തില്‍ പാര്‍ട്ടിക്ക് വിശദീകരണം നല്‍കി എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. വൈദേകം റിസോര്‍ട്ടില്‍ തനിക്ക് നിക്ഷേപമില്ലെന്ന് ഇ പി പാര്‍ട്ടി സെക്രട്ടേറിയറ്റിനെ അറിയിച്ചു. ഭാര്യക്കും മകനുമുള്ള നിക്ഷേപം അനധികൃതമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇ പി ക്കെതിരെ തത്കാലം അന്വേഷണം വേണ്ടെന്നാണ് പാര്‍ട്ടി തീരുമാനം. എന്നാല്‍, വിഷയവുമായി ബന്ധപ്പെട്ട് യോഗത്തില്‍ വലിയ വിമര്‍ശനം ഉയര്‍ന്നതായാണ് വിവരം. എന്നാല്‍, തിടുക്കത്തില്‍ അന്വേഷണം വേണ്ടെന്ന നിലപാടാണ് ഭൂരിഭാഗം പേരും സ്വീകരിച്ചത്.

 

---- facebook comment plugin here -----

Latest