Connect with us

Kerala

പവര്‍ ഗ്രൂപ്പില്‍ സ്ത്രീകളുമുണ്ട് ; താനും അനധികൃത വിലക്കിന് ഇര: നടി ശ്വേതാ മേനോന്‍

വിലക്കിന്റെ പേരില്‍ കരാര്‍ ഒപ്പിട്ടശേഷം ഒന്‍പത് സിനിമകള്‍ തനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്

Published

|

Last Updated

കൊച്ചി  | സിനിമാ രംഗത്തു പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് വേണ്ടി ശക്തമായി നിലകൊണ്ടതിന്റെ പേരില്‍ അനധികൃത വിലക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടി ശ്വേതാ മേനോന്‍. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച പവര്‍ ഗ്രൂപ്പില്‍ പെണ്ണുങ്ങളും ഉണ്ടാകാമെന്നും ശ്വേത മേനോന്‍ പറഞ്ഞു.

വിലക്കിന്റെ പേരില്‍ കരാര്‍ ഒപ്പിട്ടശേഷം ഒന്‍പത് സിനിമകള്‍ തനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. കരാര്‍ ഒപ്പിട്ട സമയത്ത് ലഭിച്ച പൈസ എനിക്കു കിട്ടി. പക്ഷേ സിനിമകളൊന്നും നടന്നില്ല. പിന്നെ അതിനെക്കുറിച്ച് ആലോചിച്ച് വിഷമിച്ചിട്ടുമില്ല. പവര്‍ഗ്രൂപ്പ് സിനിമയില്‍ ഉണ്ടാകാം, അതില്‍ ആണുങ്ങള്‍ മാത്രമല്ല പെണ്ണുങ്ങളും ഉണ്ടാകുമെന്നും ശ്വേതാ മേനോന്‍ പറഞ്ഞു

സ്ത്രീകള്‍ക്ക് പ്രശ്‌നങ്ങളുണ്ടെന്ന് താന്‍ കുറേ വര്‍ഷങ്ങളായി പറയുന്നുണ്ട്. ഇതിനെതിരെ നമ്മള്‍ സ്വന്തമായി പോരാടണം.  ഇക്കാര്യത്തില്‍ നമുക്കൊപ്പം ആരുമുണ്ടാകില്ല. സ്ത്രീകള്‍ തന്നെയാണ് സ്ത്രീകളുടെ ഏറ്റവും വലിയ ശത്രുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവര്‍ പരസ്പരം പിന്തുണച്ചാല്‍ ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ പുറത്തുവന്ന് പലതും തുറന്നുപറഞ്ഞേക്കും. ഞാന്‍ തന്നെ പത്ത് പന്ത്രണ്ട് കേസുകളില്‍ പോരാടുന്ന ആളാണ്. നോ പറയേണ്ടടത്ത് നോ പറയണം. നോ പറയാത്തതുകൊണ്ടു വരുന്ന പ്രശ്‌നങ്ങളാണിതൊക്കെ.

വേതനത്തിന്റെയും സമയത്തിന്റെയും ലൊക്കേഷന്റെയും കാര്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. സ്ത്രീകള്‍ ചോദ്യവുമായി മുന്നോട്ടുവരണം.സ്ത്രീകള്‍ക്കു വേണ്ടി എപ്പോഴും ശക്തമായി കൂടെ നിന്നിട്ടുള്ള ആളാണ് ഞാന്‍. വര്‍ഷങ്ങളായി സിനിമ കിട്ടാതിരുന്നതും അതുകൊണ്ടാണെന്നും ശ്വേത മേനോന്‍ ഒരു വാര്‍ത്താ ചാനലിനോട് പറഞ്ഞു

Latest