Kerala
യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; സി ഐ പിടിയില്‍
കോഴിക്കോട് കോസ്റ്റല്‍ പോലീസ് സി ഐ. പി ആര്‍ സുനുവാണ് പിടിയിലായത്.

തൃക്കാക്കര | യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ സി ഐ പിടിയില്‍. കോഴിക്കോട് കോസ്റ്റല്‍ പോലീസ് സി ഐ. പി ആര്‍ സുനുവാണ് പിടിയിലായത്. കേസില്‍ മൂന്നാം പ്രതിയാണ് കൊച്ചി മരട് സ്വദേശിയായ സുനു. തൃക്കാക്കര സ്റ്റേഷനില്‍ നിന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കേസില്‍ യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്ത് ഉള്‍പ്പെടെ ആറുപേരാണ് പ്രതികള്‍.
തൃക്കാക്കരയിലും കടവന്ത്രയിലും വച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്നും മൊഴിയിലുണ്ട്. മുളവുകാട് സി ഐ ആയിരിക്കെ ബലാത്സംഗ കേസില്‍ സുനു പ്രതിയായിരുന്നു. തൊഴില്‍ തട്ടിപ്പ് കേസില്‍ യുവതിയുടെ ഭര്‍ത്താവ് ജയിലിലാണ്.
---- facebook comment plugin here -----