Kannur
ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു
ഭാര്യയെ ആശുപത്രിയിൽ സന്ദർശിച്ച് വരുമ്പോഴാണ് അപകടം.

പയ്യന്നൂർ| സ്റ്റോപ്പില്ലാത്ത സ്റ്റേഷനിൽ ട്രെയിൻ വേഗത കുറച്ചപ്പോൾ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ വീണ് യുവാവ് മരിച്ചു. കണ്ണൂർ പുതിയങ്ങാടി സ്വദേശി പി കെ ഫവാസ് (27) ആണ് മരിച്ചത്. പയ്യന്നൂരിൽ ഇറങ്ങേണ്ട ഫവാസ് ഉറങ്ങിപ്പോകുകയും ഉണർന്നപ്പോൾ കണ്ണപുരത്ത് ഇറങ്ങാൻ ശ്രമിക്കുകയുമായിരുന്നു. യശ്വന്ത്പൂർ ട്രെയിനിന് കണ്ണപുരത്ത് സ്റ്റോപ്പുണ്ടായിരുന്നില്ല.
ഭാര്യയെ ആശുപത്രിയിൽ സന്ദർശിച്ച് വരുമ്പോഴാണ് അപകടം. രാത്രി ഒമ്പതരയോടെയാണ് സംഭവം. ഭാര്യ: ഫായിസ. പിതാവ്: പുതിയങ്ങാടി പികെ അബ്ദുറഹ്മാൻ (കുവൈത്ത്), സഹോദരങ്ങൾ: ഫാരിസ് പി കെ, ഫാസില പി കെ, ഫാമില പി കെ.
---- facebook comment plugin here -----