Connect with us

International

സൂര്യനിൽ നിന്ന് ഒരു കഷ്ണം അടർന്നുവീണെന്ന് ശാസ്ത്രലോകം

ആശയവിനിമയ ശൃംഖലയെ ബാധിച്ചേക്കുമെന്ന് ആശങ്ക

Published

|

Last Updated

വാഷിംഗ്ടണ്‍, ഡി.സി|  സൂര്യന്റെ ഉപരിതലത്തില്‍ നിന്ന് ഒരു ഭാഗം അടര്‍ന്നുപോയെന്ന് ശാസ്ത്രലോകം. അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയുടെ ജയിംസ് വെബ് ടെലിസ്‌കോപ്പ് പകർത്തിയ ദൃശ്യങ്ങളാണ് ശാസ്ത്രജ്ഞരെ അമ്പരപ്പിക്കുന്നത്. വടക്കന്‍ ധ്രുവത്തില്‍ ചുഴലിക്കാറ്റിന് സമാനമായ സ്ഥിതിയാണ് ഇപ്പോള്‍ ഉളളത്. പുതിയ പ്രതിഭാസത്തിന് പിന്നിലെ കാരണങ്ങള്‍ വിശകലനം ചെയ്ത് വരികയാണ് ശാസ്ത്രജ്ഞർ പറഞ്ഞു.

സൂര്യന്‍ തുടര്‍ച്ചയായി സൗരജ്വാലകള്‍ പ്രത്യക്ഷമാക്കാറുണ്ട്. ഇത് കാരണം ചിലപ്പോഴെങ്കിലും ഭൂമിയില്‍ വാര്‍ത്താവിതരണത്തെ ബാധിക്കാറുണ്ട്. സൂര്യനില്‍ നിന്ന് അടര്‍ന്നുപോയ വലിയ ഭാഗം വടക്കന്‍ ധ്രുവത്തെ പ്രദക്ഷിണം ചെയ്യാന്‍ ഏകദേശം എട്ടുമണിക്കൂറാണ് എടുക്കുക. അപ്പോള്‍ ചുഴലിക്കാറ്റിന്റെ വേഗത സെക്കന്‍ഡില്‍ 96 കിലോമീറ്ററാണെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍.

ഡോക്ടര്‍ സ്‌കോവാണ് ട്വിറ്ററിലൂടെ ഈ വിവരങ്ങള്‍ പുറത്ത് വിട്ടത്. നാസയുടെ അഭിപ്രായത്തിൽ , ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. എന്നാൽ പുതിയ സംഭവം ആശങ്ക വർദ്ധിപ്പിക്കുന്നതാണ്. ഈ സവിശേഷ പ്രതിഭാസത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്ന തിരക്കിലാണ് ബഹിരാകാശ ശാസ്ത്രജ്ഞർ. 24 മണിക്കൂറും സൂര്യനെ അവർ നിരീക്ഷിച്ചുവരികയാണ്.

 

Latest