Kerala
പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം
കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ചികിത്സ നല്‍കിയതിലെ പിഴമാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി.

വയനാട് | കല്‍പ്പറ്റയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. കല്‍പ്പറ്റ സ്വദേശി ഗീതു ആണ് മരിച്ചത്. ഇന്നലെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ഗീതു ആണ്‍കുഞ്ഞിനെ പ്രസവിച്ചിരുന്നു. തുടര്‍ന്ന് ആരോഗ്യാവസ്ഥ മോശമായതോടെ വയനാട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു.
ഇന്ന് രാവിലെ 11 ഓടെ ചികിത്സയിലിരിക്കെയാണ് മരണം. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ചികിത്സ നല്‍കിയതിലെ പിഴമാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി.
---- facebook comment plugin here -----