india alliance
മുൻനിര നേതാക്കളുടെ പിന്മാറ്റം; ബുധനാഴ്ച്ച ചേരാനിരുന്ന ഇന്ത്യ മുന്നണി യോഗം മാറ്റി
അടുത്ത വർഷം നടക്കനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടിയെ ഒന്നായി നയിക്കേണ്ട നേതാക്കളുടെ അപ്രതീക്ഷിത പിന്മാറ്റം പ്രതിപക്ഷക്യാമ്പിനെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

ന്യൂഡൽഹി | ഇന്ത്യ മുന്നണി ബുധനാഴ്ച്ച ചേരാനിരുന്ന യോഗം പ്രതിപക്ഷപാർട്ടികളുടെ അസൗകര്യം കാരണം മാറ്റിവെച്ചു. കോൺഗ്രസ്സ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഡൽഹി വസതിയിൽ ചേരാനിരുന്ന യോഗമാണ് മാറ്റിവെച്ചത്.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് എന്നിവരാണ് യോഗത്തിൽ പങ്കെടുക്കാൻ അസൗകര്യം അറിയിച്ചത്.
അടുത്ത വർഷം നടക്കനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടിയെ ഒന്നായി നയിക്കേണ്ട നേതാക്കളുടെ അപ്രതീക്ഷിത പിന്മാറ്റം പ്രതിപക്ഷക്യാമ്പിനെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
അതേസമയം നിതീഷ് കുമാറിന് സുഖമില്ലാത്തതിനെ തുടർന്നും, മിഷോങ് ചുഴലിക്കാറ്റിന്റെ സാഹചര്യത്തിൽ ചെന്നൈ വിമാനത്താവളം അടച്ചതും സംസ്ഥാനത്തെ നിലവിലെ സാഹചര്യവും ചൂണ്ടിക്കാട്ടിയാണ് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പങ്കെടുക്കാത്തതെന്നും , മമത ബാനർജിയും അഖിലേഷ് യാദവും മറ്റ് പ്രതിബന്ധതകളും ചൂണ്ടിക്കാട്ടിയാണ് പിന്മാറിയതെന്നും പറയുന്നു.
മാറ്റിവെച്ച യോഗം ഈ മാസം മൂന്നാംവാരത്തിൽ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.