Kerala
നൂറിലധികം സീറ്റുകളോടെ യുഡിഎഫ് അധികാരത്തിലെത്തും; മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കമില്ല: വി ഡി സതീശന്‍
യുഡിഎഫ് പ്ലാറ്റ്ഫോമിന്റെ അടിത്തറ ഇനിയും കെട്ടുറപ്പുള്ളതാക്കാന്‍ കഴിയും എന്ന വിശ്വാസത്തിലാണ് കേരളത്തില്‍ 100ലധികം സീറ്റുകള്‍ നേടാനാകും എന്ന് താന്‍ പറഞ്ഞതെന്നും വി ഡി സതീശന്‍
കല്‍പ്പറ്റ | നിയമസഭാ തെരഞ്ഞെടുപ്പില്‍ നൂറിലധികം സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ . യുഡിഎഫ് പ്ലാറ്റ്ഫോമിന്റെ അടിത്തറ ഇനിയും കെട്ടുറപ്പുള്ളതാക്കാന്‍ കഴിയും എന്ന വിശ്വാസത്തിലാണ് കേരളത്തില്‍ 100ലധികം സീറ്റുകള്‍ നേടാനാകും എന്ന് താന്‍ പറഞ്ഞതെന്നും വി ഡി സതീശന്‍ പ്രതികരിച്ചു.
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കമില്ല. തര്‍ക്കമുണ്ടെന്നത് ഇടതുപക്ഷം പറഞ്ഞു പരത്തുന്ന കാര്യമാണ്. കോണ്‍ഗ്രസിന് ഒരു ഗ്യാലക്സിയോളം നേതാക്കന്മാരുണ്ട്. അത് അഭിമാനത്തോടെ പറയുന്നു. മുഖ്യമന്ത്രി ആരെന്നതിന് സംബന്ധിച്ച് ദേശീയ നേതൃത്വത്തില്‍ നിന്നുള്ള നിര്‍ദേശത്തിന് അനുസരിച്ച് തീരുമാനമെടുക്കും. അതില്‍ ആരും പിണങ്ങുകയോ പരിഭവം കാണിക്കുകയോ ചെയ്യില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.
ഇടതുപക്ഷം വന്നാല്‍ അടിസ്ഥാനപരമായ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകും എന്ന് കരുതിയിരുന്നവര്‍ ഉണ്ടായിരുന്നു. അത്തരത്തിലുള്ള നൂറുകണക്കിന് ആളുകള്‍ ഇന്ന് യുഡിഎഫിനൊപ്പമുണ്ട്. നമ്മളെക്കാള്‍ വലുതായി എല്‍ഡിഎഫിനെ ഭരണത്തില്‍ നിന്ന് താഴെയിറക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. കാരണം ഇടതുപക്ഷം ഇപ്പോള്‍ തീവ്ര വലതുപക്ഷമാറിയെന്നും വി ഡി സതീശന്‍ പറഞ്ഞു




