Kozhikode
കടലാസ് ദ്വിദിന ക്യാമ്പയിന്‍ ശ്രദ്ധേയമായി
ജാമിഅ മദീനതുന്നൂര്‍ മലയാളം ഭാഷാ ക്ലബിന്റെയും സ്റ്റുഡന്റ്സ് യൂണിയനായ 'നാദി ദഅ്‌വ'യുടെയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
കടലാസ് ദ്വിദിന ക്യാമ്പയിനില്‍ 'കവിതയുടെ രഹസ്യം: കാവ്യത്തിന്റെ മറയിലൂടെ' എന്ന വിഷയത്തില്‍ വിമീഷ് മണിയൂര്‍ സംസാരിക്കുന്നു.
പൂനൂര്‍ | ജാമിഅ മദീനതുന്നൂര്‍ മലയാളം ഭാഷാ ക്ലബിന്റെയും സ്റ്റുഡന്റ്സ് യൂണിയനായ ‘നാദി ദഅ്‌വ’യുടെയും സംയുക്താഭിമുഖ്യത്തില്‍ ‘കടലാസ്’ എന്ന പേരില്‍ ദ്വിദിന സാഹിത്യ ക്യാമ്പ് സംഘടിപ്പിച്ചു. മര്‍കസ് ഗാര്‍ഡന്‍ ക്യാമ്പസില്‍ നടന്ന പരിപാടി സാഹിത്യ രചനയിലെ വിവിധ മേഖലകളെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനവേദിയായി.
മുബശ്ശിര്‍ നൂറാനി കളരാന്തരിയുടെ പ്രാര്‍ഥനയോടെയാണ് ക്യാമ്പിന് തുടക്കമായത്. സാഹിത്യത്തിന്റെ വിവിധ തലങ്ങളെ സ്പര്‍ശിച്ചുകൊണ്ട് നടന്ന സെഷനുകള്‍ക്ക് പ്രമുഖര്‍ നേതൃത്വം നല്‍കി.
‘കവിതയുടെ രഹസ്യം: കാവ്യത്തിന്റെ മറയിലൂടെ’ എന്ന വിഷയത്തില്‍ വിമീഷ് മണിയൂരും ‘നോവലിന്റെ ലോകം: ആഖ്യാനകലയും സൃഷ്ടിപ്രക്രിയയും’ എന്ന വിഷയത്തില്‍ അംജദ് ഖാന്‍ നൂറാനിയും ക്ലാസുകള്‍ നയിച്ചു. ‘ചെറുകഥയുടെ ചിറകുകള്‍: കഥ പറയുന്ന കല’, ‘സര്‍ഗഭാവനയും ക്രിയാത്മക ആവിഷ്‌ക്കാരവും എങ്ങനെ വളര്‍ത്താം?’ എന്നീ വിഷയങ്ങളില്‍ യഥാക്രമം റിഹാന്‍ റഷീദ്, സ്വാലിഹ് കാമില്‍ സഖാഫി ചീയമ്പം, ദിനേഷ് പൂനൂര്‍ എന്നിവരും വിഷയാവതരണം നടത്തി. വിദ്യാര്‍ഥികളുടെ സര്‍ഗാത്മക കഴിവുകളെ പരിപോഷിപ്പിക്കാന്‍ ഉതകുന്നതായിരുന്നു ദ്വിദിന ക്യാമ്പ്.





