National
ദി ടെലഗ്രാഫ് എഡിറ്റര്‍ സങ്കര്‍ഷന്‍ ഠാക്കൂര്‍ അന്തരിച്ചു
ബിഹാര്‍ രാഷ്ട്രീയത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ച ഠാക്കൂര്‍ മേക്കിംഗ് ഓഫ് ലാലു യാദവ്, ദി അണ്‍മേക്കിംഗ് ഓഫ് ബിഹാര്‍, സിംഗിള്‍ മാന്‍: ദി ലൈഫ് ആന്‍ഡ് ടൈംസ് ഓഫ് നിതീഷ് കുമാര്‍ ഓഫ് ബീഹാര്‍, ദി ബ്രദേഴ്സ് ബിഹാരി എന്നിവ ഉള്‍പ്പെടുയുള്ള പ്രശസ്തമായ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

ഹരിയാന | മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ദി ടെലിഗ്രാഫ് എഡിറ്ററുമായ സങ്കര്‍ഷന്‍ ഠാക്കൂര്‍ അന്തരിച്ചു. 63 വയസായിരുന്നു. കുറച്ചുകാലമായി അസുഖബാധിതനായിരുന്നു. സങ്കര്‍ഷന്‍ ഠാക്കൂര്‍ സമകാലിക മാധ്യമ പ്രവര്‍ത്തനത്തിലെ ഏറ്റവും മികച്ച എഴുത്തുകാരില്‍ ഒരാളായി കണക്കാക്കപ്പെടുന്നു.ബിഹാര്‍ രാഷ്ട്രീയത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ച ഠാക്കൂര്‍ മേക്കിംഗ് ഓഫ് ലാലു യാദവ്, ദി അണ്‍മേക്കിംഗ് ഓഫ് ബിഹാര്‍, സിംഗിള്‍ മാന്‍: ദി ലൈഫ് ആന്‍ഡ് ടൈംസ് ഓഫ് നിതീഷ് കുമാര്‍ ഓഫ് ബീഹാര്‍, ദി ബ്രദേഴ്സ് ബിഹാരി എന്നിവ ഉള്‍പ്പെടുയുള്ള പ്രശസ്തമായ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
പാട്‌നയിലെ സെന്റ് സേവ്യര്‍ ഹൈസ്‌കൂളില്‍ നിന്ന് വിദ്യാഭ്യാസം നേടിയ സങ്കര്‍ഷന്‍ ഠാക്കൂര്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ഹിന്ദു കോളജില്‍ നിന്ന് രാഷ്ട്രമീമാംസയില്‍ ബിരുദം നേടി. തുടര്‍ന്നാണ് പത്രപ്രവര്‍ത്തനത്തിലേക്ക് കടക്കുന്നത്. ആനന്ദ ബസാര്‍ പത്രിക ഗ്രൂപ്പിന്റെ സണ്‍ഡേ മാസികയുടെ പത്രപ്രവര്‍ത്തകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ദി ഇന്ത്യന്‍ എക്‌സ്പ്രസ്, തെഹല്‍ക്ക എന്നീ മാധ്യമ സ്ഥാപനങ്ങളിലും ഠാക്കൂര്‍ പ്രവര്‍ത്തിച്ചു.ഭോപ്പാല്‍ വാതക ദുരന്തം, മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകം, ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധം തുടങ്ങി നിരവധി സംഭവങ്ങളെക്കുറിച്ച് ഠാക്കൂര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2001-ല്‍ പ്രേം ഭാട്ടിയ അവാര്‍ഡും 2003-ല്‍ അപ്പന്‍ മേനോന്‍ ഫെലോഷിപ്പും ലഭിച്ചു.