National
കാശ്മീരിലെ ഇരട്ട സ്ഫോടനത്തില്‍ ലഷ്‌കര്‍ ത്വയ്യിബ ഭീകരന്‍ അറസ്റ്റില്‍
ജമ്മുവിലെ നര്‍വാളില്‍ അടുത്തിടെ നടന്ന ഇരട്ട സ്ഫോടനക്കേസിന്റെ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ജമ്മു | വൈഷ്ണോദേവി തീര്‍ഥാടകര്‍ സഞ്ചരിച്ച ബസില്‍ സ്ഫോടനം നടത്തിയ സംഭവത്തിൽ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകൻ അറസ്റ്റിൽ. ലഷ്‌കര്‍ ഇ തൊയ്ബ ഭീകരനായ ആരിഫ് എന്നയാളാണ് പിടിയിലായത്.
ജമ്മുവിലെ നര്‍വാളില്‍ അടുത്തിടെ നടന്ന ഇരട്ട സ്ഫോടനക്കേസിന്റെ അന്വേഷണത്തിലാണ് ആരിഫ് പിടിയിലായത്. പെര്‍ഫ്യൂം ബോട്ടിലിനുള്ളില്‍ സൂക്ഷിച്ച നിലയിൽ ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഉപകരണം (ഐഇഡി) ഇയാളുടെ കൈവശം നിന്ന് കണ്ടെടുത്തതായും പോലിസ് വ്യക്തമാക്കി.
2022 ഫെബ്രുവരിയില്‍ ജമ്മുവിലെ ശാസ്ത്രി നഗര്‍ പ്രദേശത്ത് നടന്ന ഐഇഡി സ്ഫോടനത്തിലും ജനുവരി 21 ന് നര്‍വാളില്‍ ഒമ്പത് പേര്‍ക്ക് പരിക്കേൽക്കാനിടയായ ഇരട്ട സ്ഫോടനത്തിലും തനിക്ക് പങ്കുണ്ടെന്ന് ഇയാൾ സമ്മതിച്ചിട്ടുണ്ട്.
സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്യേഷണം നടത്തി വരികയണ്.