Connect with us

uapa

യു എ പി എ കേസുകളില്‍ അന്വേഷണ കാലാവധി 90 ദിവസമെന്ന് സുപ്രീം കോടതി

അന്വേഷണം മൂന്ന് മാസം കൊണ്ട് പൂര്‍ത്തിയായില്ലെങ്കില്‍ പ്രതിക്ക് സ്വാഭാവിക ജാമ്യത്തിന് അര്‍ഹത ലഭിക്കുമെന്നും പരമോന്നത കോടതി

Published

|

Last Updated

ന്യൂഡല്‍ഹി|  യു എ പി എ കേസുകളിലെ അന്വേഷണ കാലാവധി 90 ദിവസം മാത്രമെന്ന് ഓര്‍മിപ്പിച്ച് സുപ്രിംകോടതി. ഇത്തരം കേസുകളില്‍ അന്വേഷണം മൂന്ന് മാസം കൊണ്ട് പൂര്‍ത്തിയായില്ലെങ്കില്‍ പ്രതിക്ക് സ്വാഭാവിക ജാമ്യത്തിന് അര്‍ഹത ലഭിക്കുമെന്നും പരമോന്നത കോടതി വ്യക്തമാക്കി. അതേ സമയം അന്വേഷണ കാലാവധി ദീര്‍ഘിപ്പിക്കണമെന്ന അന്വേഷണ ഏജന്‍സികളുടെ ആവശ്യത്തില്‍ യു എ പി എ കോടതികള്‍ക്ക് തീരുമാനമെടുക്കാം.

മുംബൈ ആക്രമണവുമായി ബന്ധപ്പെട്ടാണ് യു എ പി എ ഭേദഗതി വരുത്തി അവതരിപ്പിച്ചത്. സ്വതന്ത്ര ഇന്ത്യയില്‍ പലകാലങ്ങളിലായി നിലനിന്നിരുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ നിരോധിക്കല്‍ എന്ന പേരില്‍ അവതരിപ്പിക്കപ്പെട്ട വ്യത്യസ്ത നിയമങ്ങളുടെ പതിപ്പാണിത്.