Kerala
ഗവര്‍ണര്‍ക്കെതിരെ വീണ്ടും ഹരജിയുമായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
നേരത്തെ സമര്‍പ്പിച്ച റിട്ട് ഹരജിക്ക് പിറകെയാണ് ഇപ്പോള്‍ പ്രത്യേക അനുമതി ഹരജി സമര്‍പ്പിച്ചിരിക്കുന്നത്

ന്യൂഡല്‍ഹി | ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നതിനെതിരെ സുപ്രീംകോടതിയില്‍ രണ്ടാമതൊരു ഹരജി കൂടി ഫയല്‍ ചെയ്തിരിക്കുകയാണ് സര്‍ക്കാര്‍ ഇപ്പോള്‍. ഒരാഴ്ചയ്ക്കിടെയാണ് ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിക്കുന്ന രണ്ടാമത്തെ ഹരജിയാണിത്. നേരത്തെ സമര്‍പ്പിച്ച റിട്ട് ഹരജിക്ക് പിറകെയാണ് ഇപ്പോള്‍ പ്രത്യേക അനുമതി ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ റിട്ട് ഹരജിക്കൊപ്പം, ടിപി രാമകൃഷ്ണന്‍ എംഎല്‍എയും ഗവര്‍ണര്‍ക്കെതിരെ ഹരജി നല്‍കിയിരുന്നു.
ഗവര്‍ണര്‍ ബില്ലുകളില്‍ ഒപ്പുവെക്കാത്തതിനെതിരെ 2022ല്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് കസില്‍ കക്ഷിയായിരുന്ന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പ്രത്യേകാനുമതി ഹരജി ഫയല്‍ ചെയ്തിട്ടുള്ളത്. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച റിട്ട് ഹരജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് അസാധാരണ നീക്കം ഇപ്പോള്‍ സംസ്ഥാനത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.