Connect with us

Kozhikode

ലഹരി വ്യാപനം സാമൂഹികാന്തരീക്ഷത്തെ തകിടം മറിക്കും: കാന്തപുരം

മര്‍കസ് അഹ്ദലിയ്യ ആത്മീയ സംഗമം സമാപിച്ചു

Published

|

Last Updated

മര്‍കസ് അഹ്ദലിയ്യ ആത്മീയ സംഗമം ഉദ്ഘാടനം ചെയ്ത് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസംഗിക്കുന്നു.

കോഴിക്കോട് | അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന ലഹരി കൊലപാതകങ്ങള്‍ ഏറെ ആശങ്ക സൃഷ്ടിക്കുന്നതാണെന്നും ഈ പ്രവണത സ്വസ്ഥമായ സാമൂഹികാന്തരീക്ഷത്തെ തകിടം മറിക്കുമെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. മര്‍കസിലെ മാസാന്ത ആത്മീയ സംഗമമായ അഹ്ദലിയ്യ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ലഹരി ഉപയോഗം നിയന്ത്രിക്കാനും കുറ്റകൃത്യങ്ങള്‍ക്ക് വലിയ ശിക്ഷ നല്‍കാനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയ്യാറാകണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. പൊതുജനങ്ങളുള്‍പ്പെടെ ആയിരത്തിലധികം പേര്‍ സംബന്ധിച്ച സംഗമത്തില്‍ കെ കെ അഹ്മദ് കുട്ടി മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. ‘ശഅബാന്‍ മാസത്തിന്റെ പവിത്രതയും റമസാന്‍ മുന്നൊരുക്കവും’ എന്ന വിഷയത്തില്‍ മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി പ്രഭാഷണം നടത്തി.

മതവിദ്യാര്‍ഥികളും ഖുര്‍ആന്‍ പഠിതാക്കളും അനാഥരും പങ്കെടുത്ത മഹ്‌ളറത്തുല്‍ ബദ്രിയ്യ സദസ്സിന് സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍ നേതൃത്വം നല്‍കി. സയ്യിദ് സൈനുല്‍ ആബിദീന്‍ ജീലാനി, ബശീര്‍ സഖാഫി കൈപ്പുറം, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂര്‍, അബ്ദുസത്താര്‍ കാമില്‍ സഖാഫി, ഹനീഫ് സഖാഫി ആനമങ്ങാട്, അബ്ദുറഹ്മാന്‍ സഖാഫി വാണിയമ്പലം, അബ്ദുല്‍ കരീം ഫൈസി, റാസി നൂറാനി സംബന്ധിച്ചു.

 

 

Latest