Connect with us

International

രൂപയുടെ മൂല്യം കുറയുന്നില്ല; ഡോളർ ശക്തിപ്പെടുകയാണ് ചെയ്യുന്നത്: വിചിത്ര പരാമർശവുമായി നിർമല സീതാരാമൻ

രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയപ്പോഴാണ് മന്ത്രിയുടെ പരാമർശം

Published

|

Last Updated

ന്യൂഡൽഹി | രൂപയുടെ തകർച്ചയെ ന്യായീകരിച്ച് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. മറ്റു കറൻസികളെ അപേക്ഷിച്ച് രൂപയുടെ മൂല്യം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്ന് അവർ പറഞ്ഞു. രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയപ്പോഴാണ് മന്ത്രിയുടെ പരാമർശം. യുഎസ് സന്ദർശന വേളയിൽ വാഷിങ്ടനിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ.

രൂപയുടെ മൂല്യം കുറയുന്നില്ലെന്നും മറിച്ച് ഡോളറിന്റെ മൂല്യം ശക്തിപ്പെടുകയാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ച് സംസാരിക്കുന്നില്ല. ഡോളറിന്റെ മൂല്യം ഉയരുമ്പോൾ ഇന്ത്യൻ രൂപ ചെറുത്തുനിന്നിട്ടുണ്ടാകുമെന്നത് വസ്തുതയാണ്. വളർന്നുവരുന്ന മറ്റു പല വിപണി കറൻസികളെക്കാളും മികച്ച പ്രകടനമാണ് ഇന്ത്യൻ രൂപ നടത്തിയതെന്ന് ഞാൻ കരുതുന്നു – മാധ്യമങ്ങളുടെ ചോദ്യത്തിന് അവർ മറുപടി നൽകി.

അതേസമയം, നിർമലാ സീതാരാമന്റെ പരാമർശം സോഷ്യൽ മീഡിയയിൽ വൻ പരിഹാസത്തിന് വഴിയൊരുക്കി. പലരും നിർമല സീതാരാമനെ ട്രോളി പല വിധത്തിൽ പോസ്റ്റുകളിടുന്നുണ്ട്.

തിങ്കളാഴ്ച ഡോളറിനെതിരെ റെക്കോർഡ് തകർച്ചയായ 82.68ലേക്ക് രൂപയുടെ മൂല്യം തകർന്നിരുന്നു.

---- facebook comment plugin here -----