Connect with us

From the print

അറബി ഭാഷാ പ്രചാരണത്തിൽ അസ്സഖാഫയുടെ പങ്ക് നിർണായകം: കാന്തപുരം ഉസ്താദ്

പ്രതിസന്ധികളെ അതിജീവിച്ച് മൂന്ന് പതിറ്റാണ്ട് കാലം അസ്സഖാഫയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരെ കാന്തപുരം അനുമോദിച്ചു

Published

|

Last Updated

കോഴിക്കോട് | അറബി ഭാഷയുടെ പ്രസക്തി അനുദിനം വർധിച്ചു വരികയാണെന്നും ഇന്ത്യയിൽ ഈ ഭാഷയുടെ പ്രചാരണത്തിലും സാഹിത്യ സംരക്ഷണത്തിലും അസ്സഖാഫ മാഗസിന്റെ പങ്ക് നിർണായകമാണെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ. സമസ്ത സെന്റിനറിയുടെയും അസ്സഖാഫ മാഗസിൻ 30ാം വാർഷികത്തിന്റെയും ഭാഗമായി പ്രസിദ്ധീകരിക്കുന്ന ആന്വൽ ഡിജിറ്റൽ കോപ്പിയുടെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പ്രതിസന്ധികളെ അതിജീവിച്ച് മൂന്ന് പതിറ്റാണ്ട് കാലം അസ്സഖാഫയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരെ കാന്തപുരം അനുമോദിച്ചു. അലിഫ് ചെയർമാൻ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം സി മുഹമ്മദ് ഫൈസി, എഡിറ്റർമാരായ തറയിട്ടാൽ ഹസൻ സഖാഫി, ഡോ. അബൂബക്കർ നിസാമി, ഡോ. അമീൻ ഹസ്സൻ സഖാഫി, ജാമിഅ മർകസ് അറബിക് വിഭാഗം മേധാവികളായ അബ്ദുല്ല സഖാഫി മലയമ്മ, സുഹൈൽ അസ്ഹരി, ഹാഫിള് മുഹമ്മദ് അബൂബക്കർ സഖാഫി സംബന്ധിച്ചു.

---- facebook comment plugin here -----

Latest