Kerala
വി സിയുടെ ഉത്തരവ് നടപ്പായില്ല; രജിസ്ട്രാര്‍ ഇന്നുമെത്തിയത് ഔദ്യോഗിക വാഹനത്തില്‍
വാഹനത്തിന്റെ താക്കോല്‍ നിലവിലെ റജിസ്ട്രാറായ മിനി കാപ്പന് കൈമാറണമെന്നാണ് വിസി സെക്യൂരിറ്റി ഓഫീസര്‍ക്കു നിര്‍ദേശം നല്‍കിയതെങ്കിലും നടപ്പായില്ല.

തിരുവനന്തപുരം | ഔദ്യോഗിക വാഹനം ഉപയോഗിക്കരുതെന്ന കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മേലിന്റെ ഉത്തരവ് തള്ളി വീണ്ടും രജിസ്ട്രാര്‍. വി സിയുടെ ഉത്തരവ് മുഖവിലക്കെടുക്കാതെ ഔദ്യോഗിക വാഹനത്തില്‍ തന്നെയാണ് ഇന്നും രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍കുമാര്‍ സര്‍വകലാശാല ആസ്ഥാനത്തെത്തിയത്.
സസ്പെന്‍ഷനിലുള്ള വ്യക്തിയാണ് അനില്‍കുമാറെന്നു വ്യക്തമാക്കിയാണ് വാഹനം ഉപയോഗിക്കുന്നത് തടഞ്ഞ് വിസി ഉത്തരവിറക്കിയത്. എന്നാല്‍ തന്റെ സസ്പെന്‍ഷന്‍ സിന്‍ഡിക്കേറ്റ് പിന്‍വലിച്ചുവെന്നും തനിക്ക് ചുമതലകള്‍ വഹിക്കാന്‍ അവകാശമുണ്ടെന്നുമാണ് അനില്‍കുമാറിന്റെ നിലപാട്. റജിസ്ട്രാറുടെ വാഹനത്തിന്റെ താക്കോല്‍ നിലവിലെ റജിസ്ട്രാറായ മിനി കാപ്പന് കൈമാറണമെന്നാണ് വിസി സെക്യൂരിറ്റി ഓഫീസര്‍ക്കു നിര്‍ദേശം നല്‍കിയതെങ്കിലും നടപ്പായില്ല. സര്‍വകലാശാലയിലെ ഏതൊരു വസ്തുവിന്റെ നിയന്ത്രണാധികാരം സിന്‍ഡിക്കേറ്റിനാണെന്നാണ് ഇടത് അംഗങ്ങളുടെ നിലപാട്.