Connect with us

National

റോ ഉദ്യോഗസ്ഥന്‍ കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കി

ഏജന്‍സിയുടെ ഡല്‍ഹിയിലെ ഓഫീസ് കെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്നും ചാടിയാണ് ഇയാള്‍ മരിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി |  ഇന്ത്യന്‍ ചാരസംഘടനയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗിലെ(റോ) ഉദ്യോഗസ്ഥന്‍ കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കി. ഏജന്‍സിയുടെ ഡല്‍ഹിയിലെ ഓഫീസ് കെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്നും ചാടിയാണ് ഇയാള്‍ മരിച്ചത്.

സംഭവസ്ഥലത്ത് വച്ചുതന്നെ ഇയാള്‍ മരിച്ചു. മരിച്ചയാള്‍ വിഷാദരോഗിയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഇയാളുടെ പേര് വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

---- facebook comment plugin here -----

Latest