Kerala
ഷൊർണൂർ വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി
കഴിഞ്ഞ ദിവസമാണ് കുടുംബത്തെ കാണാതായത്.
പാലക്കാട്| ഷൊര്‍ണൂര്‍ വാണിയംകുളത്ത് നിന്ന് കാണാതായായ കുടുംബംത്തെ കണ്ടെത്തി. ഇവര്‍ മൈസൂരൂ ചാമരാജ് നഗറില്‍ എത്തിയതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. കുടുംബം സഞ്ചരിച്ചിരുന്ന പിക്കപ്പ് വാന്‍ വഴിക്കടവില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്യ്തു.
കഴിഞ്ഞ ദിവസമാണ് കുടുംബത്തെ കാണാതായത്. വാണിയംകുളം പനയൂരിലെ ബാബു ഭാസ്‌കര്‍, ഭാര്യ രമാദേവി, മകന്‍ വിഷ്ണു എന്നിവരെയാണ് കാണാതായത്. ബന്ധുക്കള്‍ ഇവരുടെ ഫോണുകളില്‍ വിളിച്ചു കിട്ടാതെ ആയതോടെ അയല്‍ക്കാരെ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഇവരുടെ പിക്കപ്പ് വാഹനം വീട്ടില്‍ നിന്നും പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തി. ആ വാഹനമാണ് പിന്നീട് വഴിക്കടവ് ചുരത്തില്‍ നിന്ന് ലഭിച്ചത്. പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുടുംബം കര്‍ണാടകയിലുണ്ടെന്ന വിവരം ലഭിച്ചിരിക്കുന്നത്. തെരച്ചിലിനായി ബാബു ഭാസ്‌കറിന്റെ മൂത്തമകന്‍ വൈശാഖും കര്‍ണാടകയില്‍ എത്തിയിരുന്നു.
Content Highlights:
The missing family from Shoranur Vaniamkulam has been traced to Mysuru, Karnataka. CCTV visuals showed Babu Bhaskar and family in Chamarajnagar after abandoning their pickup van at Vazhikkadavu. Police confirmed their location following a detailed investigation.




