Kerala
പ്ലീഡര്‍ നിയമനം; കെ എസ് യു വിനെ അപമാനിച്ചതിനു പിന്നാലെ സംസ്ഥാന പ്രസിഡന്റിന് കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ച് മുഖ്യമന്ത്രി
മുഖ്യമന്ത്രിയുടെ അധിക്ഷേപ പരാമര്‍ശം പിന്‍വലിക്കണമെന്നും വിവാദ പ്ലീഡര്‍ നിയമനം പിന്‍വലിക്കണമെന്നും ആവശ്യപ്പെടാന്‍ കെ എസ് യു സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരുന്നു
തിരുവനന്തപുരം | പ്ലീഡര്‍ നിയമന വിവാദത്തില്‍ കെ എസ് യുവിനെ അധിക്ഷേപിച്ചതിനു പിന്നാലെ സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനത്തിലെ കെ എസ് യു പ്രതിഷേധത്തെ പരിഹസിച്ചു തള്ളിയ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് പരാതി അറിയിക്കാന്‍ അലോഷ്യസ് സേവ്യര്‍ കൂടിക്കാഴ്ചക്ക് അനുമതി തേടിയത്. എന്നാല്‍ അനുമതി നിഷേധിക്കുകയായിരുന്നു.
മുഖ്യമന്ത്രിയുടെ അധിക്ഷേപ പരാമര്‍ശം പിന്‍വലിക്കണമെന്നും വിവാദ പ്ലീഡര്‍ നിയമനം പിന്‍വലിക്കണമെന്നും ആവശ്യപ്പെടാന്‍ കെ എസ് യു സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരുന്നു. പ്ലീഡര്‍ നിയമനത്തില്‍ കെ എസ് യുവിന് എന്തു കാര്യം എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. വി ഡി സതീശന്റെ പരിഹാസത്തിനെതിരെ കെ എസ് യു സംസ്ഥാന ഭാരവാഹികളുള്‍പ്പെടെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.
മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസിനകത്തും അതൃപ്തിയുണ്ട്. അതേസമയം കെ എസ് യുവിനെതിരായ വിമര്‍ശനത്തില്‍ വി ഡി സതീശനെ പിന്തുണച്ച് കോഴിക്കോട് ഡി സി സി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് രംഗത്തെത്തി. കെ എസ് യു നേതാക്കളുടെ നിലപാട് അരോചകമെന്നും കുത്തിത്തിരുപ്പുകളുടെ അംബാസഡര്‍മാരായി അവര്‍ മാറുന്നുവെന്നും നിജേഷ് വിമര്‍ശിച്ചു.
ഗവണ്‍മെന്റ് പ്ലീഡര്‍ നിയമന വിവാദത്തില്‍ സംഘപരിവാറിന് വേണ്ടിയാണ് മുഖ്യമന്ത്രി കെ എസ് യുവിനെ അപമാനിച്ചതെന്ന് എസ് എഫ് ഐയുടെ പ്രതികരിച്ചു. സംഘപരിവാറുകാരനെ നിയമിച്ചതില്‍ കെ എസ് യുവിന് എന്ത് കാര്യമെന്ന് ചോദിച്ച മുഖ്യമന്ത്രി നാളെ യൂത്ത് കോണ്‍ഗ്രസിന് എന്ത് കാര്യമെന്ന് ചോദിക്കും. മറ്റന്നാള്‍ കെ പി സി സിക്ക് എന്ത് കാര്യം എന്ന ചോദ്യം വരും. പിന്നീട് സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഖര്‍ഗേയ്ക്കും എന്ത് കാര്യം എന്ന് ചോദിക്കുമെന്നും എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പരിഹസിച്ചു.
Content Highlights:
Opposition Leader VD Satheesan denied a meeting to KSU President Alocious Xavier following remarks mocking KSU protests over government pleader appointments. The issue has triggered a major internal rift within the Congress party in Kerala. Left student wing SFI also mocked Satheesan over his remarks.



