Connect with us

Kerala

പൊളിറ്റിക്കല്‍ ക്രിമിനല്‍ എന്ന് അധിക്ഷേപം; ജി സുധാകരനെതിരെ സി പി എം നിയമ നടപടിക്ക്

വിവാദ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം എന്നും അല്ലെങ്കില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമ നടപടി സ്വീകരിക്കുമെന്നും കാണിച്ചാണ് വക്കീല്‍നോട്ടീസ് അയച്ചിരിക്കുന്നത്

Published

|

Last Updated

ആലപ്പുഴ | സി പി എം വിട്ട് യു ഡി എഫ് പിന്തുണയോടെ എം എല്‍ എ ആയ മുതിര്‍ന്ന നേതാവ് ജി സുധാകരനെതിരെ നിയമനടപടിക്കൊരുങ്ങി സി പി എം. ജി സുധാകരന്‍ സി പി എം നേതാക്കള്‍ക്കെതിരെ പൊളിറ്റിക്കല്‍ ക്രിമിനല്‍സ്, കഞ്ചാവ് കടത്തുകാര്‍ തുടങ്ങിയ പരാമര്‍ശങ്ങള്‍ നടത്തിയതിനെതിരെയാണ് പാര്‍ട്ടി നിയമ നടപടി സ്വീകരിക്കുന്നത്.

ആലപ്പുഴയില്‍ സി പി എമ്മിനെതിരെ നടത്തിയ പ്രസംഗമാണ് നിയമ നടപടിക്ക് ആധാരം. വിവാദ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം എന്നും അല്ലെങ്കില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമ നടപടി സ്വീകരിക്കുമെന്നും കാണിച്ചാണ് വക്കീല്‍നോട്ടീസ് അയച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു ജി സുധാകരന്റെ പരാമര്‍ശങ്ങള്‍.

തങ്ങളുടെ സമുന്നതരായ നേതാക്കളെ ആക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ല. സജി ചെറിയാനേയും എച്ച് സലാമിനേയും പോലുള്ള നേതാക്കളേയും സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരേയും അപമാനിക്കുന്ന വിധത്തിലാണ് ജി സുധാകരന്റെ പരാമര്‍ശങ്ങളെന്നും അത് സഹിച്ചുകൊണ്ടിരിക്കേണ്ട കാര്യമില്ലെന്നും വക്കീല്‍ നോട്ടീസ് അയച്ച സി പി എം നേതാവ് വി ജി വിഷ്ണു പറഞ്ഞു.

ആലപ്പുഴയിലെ പാര്‍ട്ടിയെ നിയന്ത്രിക്കുന്നത് കഞ്ചാവ് കടത്തുകാരാണെന്ന സുധാകരന്റെ പരാമര്‍ശവും നേതാക്കള്‍ പലരും പൊളിറ്റിക്കല്‍ ക്രിമിനലുകളാണെന്ന പ്രതികരണവും വലിയ ചര്‍ച്ചയായിരുന്നു.

 

Content Highlights:
The CPM has initiated legal action against senior leader G Sudhakaran for making defamatory remarks against party leaders. A legal notice has been sent demanding an apology or one crore rupees in compensation for his controversial speech in Alappuzha. CPM leader VG Vishnu stated that insulting top leaders cannot be tolerated.

---- facebook comment plugin here -----

Latest