Connect with us

Kerala

മന്ത്രി പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശം; യൂട്യൂബ് ചാനലിനെതിരെ കേസ് എടുത്ത് പോലീസ്

മലപ്പുറം സൈബര്‍ പോലീസാണ് കേസെടുത്തത്.

Published

|

Last Updated

മലപ്പുറം| മന്ത്രി പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ ബ്രഹ്മ കോഹഗ്‌നിഷന്‍ എന്ന യൂട്യൂബ് ചാനലിനെതിരെ കേസ് എടുത്ത് പോലീസ്. മലപ്പുറം സൈബര്‍ പോലീസാണ് കേസെടുത്തത്.

നിലവിളക്ക്, ഹലാല്‍, ഹറാം എന്നീ വാക്കുകള്‍ ഉപയോഗിച്ച് വിദ്വേഷവും, ശത്രുതയും ഉണ്ടാക്കാന്‍ യൂട്യൂബര്‍ ശ്രമിച്ചെന്നാണ് എഫ് ഐ ആറിലുള്ളത്.

തിരുവനന്തപുരത്തെ ഒരു പരിപാടിയില്‍ കുഞ്ഞാലിക്കുട്ടിയും കെഎം ഷാജിയും നിലവിളക്ക് കൊളുത്തുന്നതുമായി ബന്ധപ്പെട്ടാണ് മന്ത്രിക്കെതിരെ യൂട്യൂബര്‍ അശ്ലീല പരാമര്‍ശം നടത്തിയ വീഡിയോ പോസ്റ്റ് ചെയ്തത്.

Also Readപൊളിറ്റിക്കല്‍ ക്രിമിനല്‍ എന്ന് അധിക്ഷേപം; ജി സുധാകരനെതിരെ സി പി എം നിയമ നടപടിക്ക് യൂട്യൂബര്‍ക്കെതിരെ യൂത്ത് ലീഗ് മലപ്പുറം നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ഷാഫി കാടേങ്ങല്‍ പരാതി നല്‍കിയിരുന്നു.

Content Highlights:
The Malappuram cyber police have registered a case against a YouTube channel for making derogatory and obscene remarks targeting IUML leader PK Kunhalikutty. The FIR states that the YouTuber attempted to incite hatred and enmity by misusing terms related to a recent event. The action follows a formal complaint filed by the Youth League committee.

---- facebook comment plugin here -----

Latest