Ongoing News
നവീകരിച്ച അബൂദബി അല്‍ ബത്തീന്‍ വിമാനത്താവളം ശനിയാഴ്ച തുറക്കും

അബൂദബി | നവീകരണ പ്രവൃത്തി പൂര്‍ത്തിയാക്കിയ അബൂദബി അല്‍ ബത്തീന്‍ എക്സിക്യൂട്ടീവ് വിമാനത്താവളം ശനിയാഴ്ച വീണ്ടും തുറക്കും. റണ്‍വേയുടെ വീതികൂട്ടിയതടക്കമുള്ള പ്രവൃത്തികള്‍ കഴിഞ്ഞതിനാല്‍ വലിയ വിമാനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി ലഭിക്കുമെന്ന് അബൂദബി വിമാനത്താവളത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. പുതിയ അതിര്‍ത്തി മതില്‍, റണ്‍വേ പുനര്‍നിര്‍മാണം, നവീകരിച്ച ഗ്രൗണ്ട് ലൈറ്റിംഗ്, മെച്ചപ്പെടുത്തിയ അടയാളങ്ങള്‍, ലാന്‍ഡ്‌സ്‌കേപ്പിംഗ് തുടങ്ങിയ നവീകരണമാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്.
---- facebook comment plugin here -----