National
റിസപ്ഷനിസ്റ്റിന്റെ കൊലപാതകം; മുന്‍ മന്ത്രി വിനോദ് ആര്യയെയും മകനെയും ബി ജെ പി പുറത്താക്കി
വിനോദ് ആര്യയുടെ മകന്‍ പുല്‍കിത് ആര്യ കേസില്‍ അറസ്റ്റിലായിരുന്നു.

ഹരിദ്വാര്‍ | ഉത്തരാഖണ്ഡിലെ റിസോര്‍ട്ടില്‍ റിസപ്ഷനിസ്റ്റായ യുവതിയെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി വിനോദ് ആര്യയെയും മകന്‍ അങ്കിത് ആര്യയെയും ബി ജെ പി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. വിനോദ് ആര്യയുടെ മകന്‍ പുല്‍കിത് ആര്യ കേസില്‍ അറസ്റ്റിലായിരുന്നു.
ഋഷികേശിലെ വനതാരാ റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റായ അങ്കിത (19) യാണ് കൊല്ലപ്പെട്ടത്. ബി ജെ പി നേതാവിന്റെ മകന് പുറമെ, റിസോര്‍ട്ട് ജീവനക്കാരായ സരഭ്, അങ്കിത് എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. പുല്‍കിതിന്റെ ഉടമസ്ഥതയില്‍ പൗരി ജില്ലയിലെ യംകേശ്വറില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റായ അങ്കിതയുടെ മൃതദേഹം കഴിഞ്ഞ ദിവസം കനാലില്‍ നിന്നാണ് കണ്ടെത്തിയത്. റിസോര്‍ട്ടില്‍ എത്തിയവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതാണ് കൊലക്കു കാരണമെന്നാണ് സൂചന.
പെണ്‍കുട്ടിയുടെ പിതാവ് ബി ജെ പി, ആര്‍ എസ് എസ് പ്രവര്‍ത്തകനാണ്. കേസന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നല്‍കിയിട്ടുണ്ട്.