Connect with us

lpg price hike

പാചക വാതക സിലിന്‍ഡറുകളുടെ വില വീണ്ടും വര്‍ധിപ്പിച്ചു

ഗാര്‍ഹിക, വാണിജ്യ  സിലിന്‍ഡറുകളുടെ വില വർധിപ്പിച്ചിട്ടുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് പാചക വാതക സിലിന്‍ഡറുകളുടെ വില വീണ്ടും വര്‍ധിപ്പിച്ചു. ഈ മാസം രണ്ടാം തവണയാണ് വില വര്‍ധിപ്പിക്കുന്നത്. ഗാര്‍ഹിക, വാണിജ്യ  സിലിന്‍ഡറുകളുടെ വില വർധിപ്പിച്ചിട്ടുണ്ട്. ഗാർഹിക സിലിൻഡറുകളുടെ വില 3.50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ രാജ്യത്തെല്ലായിടത്തും ഗാർഹിക എല്‍ പി ജി സിലിന്‍ഡറിന്റെ വില ആയിരം രൂപ കടന്നു.

14.2 കിലോ വരുന്ന സിലിന്‍ഡറിന് കേരളത്തില്‍ 1,010 രൂപ നല്‍കണം. മുംബൈയില്‍ ഇതിന് 1,002.50 രൂപയും കൊല്‍ക്കത്തയില്‍ 1,029 രൂപയും ചെന്നൈയില്‍ 1,058.50 രൂപയും ഡല്‍ഹിയില്‍ 1,003 രൂപയുമാണ്. ഈ മാസം ഏഴിന് ഗാര്‍ഹിക എല്‍ പി ജി സിലിന്‍ഡറിന് 50 രൂപ വര്‍ധിപ്പിച്ചിരുന്നു. ഇതോടെ ഈ മാസം മാത്രം ഗാർഹിക സിലിൻഡറിന് 53.50 രൂപയാണ് വർധിച്ചത്.

വാണിജ്യ സിലിന്‍ഡറിന് എട്ട് രൂപയാണ് വര്‍ധിപ്പിച്ചത്. 19 കിലോ വരുന്ന വാണിജ്യ സിലിന്‍ഡറിന് ഡല്‍ഹിയില്‍ 2,354 രൂപയും കൊല്‍ക്കത്തയില്‍ 2,454 രൂപയും മുംബൈയില്‍ 2,306 രൂപയും ചെന്നൈയില്‍ 2,507 രൂപയുമാണ്. ഇതോടെ ഹോട്ടല്‍ ഭക്ഷണത്തിന് അടക്കമുള്ളവക്ക് വില വര്‍ധിക്കും.

Latest