Connect with us

governor

ഗവര്‍ണ്ണര്‍മാരെ പുനര്‍വിന്യസിപ്പിച്ച് രാഷ്ട്രപതി ഉത്തരവിറക്കി

മുന്‍ ഐ പി എസ് ഉദ്യോഗസ്ഥന്‍ ആര്‍ എന്‍ രവിയെ നാഗാലാന്‍ഡില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് മാറ്റി

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തെ വിവധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരുടെ ചുമതല പുനര്‍വിന്യസിപ്പിച്ച് കൊണ്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉത്തരവിറക്കി. തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെ പഞ്ചാബ് ഗവര്‍ണ്ണറായി നിയമിച്ചു. നേരത്തെ പഞ്ചാബിന്റെ അധിക ചുമതലയായിരുന്നു ഇദ്ദേഹത്തിന്. മുന്‍ ഐ പി എസ് ഉദ്യോഗസ്ഥന്‍ ആര്‍ എന്‍ രവിയെ നാഗാലാന്‍ഡില്‍ ചുമതലയിനിന്നും തമിഴ്‌നാട്ടിലേക്ക് മാറ്റി.

നിലവിലെ അസം ഗവര്‍ണ്ണറായ ജഗദീഷ് മുഖിക്ക് നാഗാലാന്‍ഡിന്റെ അധിക ചുമതല നല്‍കി. നാഗാലാന്‍ഡില്‍ പുതിയ ഗവര്‍ണ്ണര്‍ വരുന്നത് വരെ ഇദ്ദേഹത്തിനായിരിക്കും ചുമതല. ബേബി റാണി മൗര്യ രാജി വെച്ച ഒഴിവിലേക്ക് ഉത്തരാഖണ്ഡ് ഗവര്‍ണ്ണറായി മുന്‍ ആര്‍മി ഡെപ്യൂട്ടി ചീഫ് ഗുര്‍മ്മീത് സിംഗിനെ നിയമിച്ചു.

Latest