Connect with us

Kerala

കാര്യവട്ടം ക്യാമ്പസിലെ അസ്ഥികൂടം തലശ്ശേരി സ്വദേശിയുടേതെന്ന് സംശയം

ഇന്നലെ വൈകിട്ടാണ് കാര്യവട്ടം ക്യാമ്പസിന്റെ ബോട്ടണി ഡിപ്പാര്‍ട്ട്‌മെന്റിന് സമീപമുള്ള വാട്ടര്‍ ടാങ്കില്‍ അസ്ഥിക്കൂടം കണ്ടെത്തിയത്

Published

|

Last Updated

തിരുവനന്തപുരം | കാര്യവട്ടം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കണ്ടെത്തിയ അസ്ഥികൂടം തലശ്ശേരി സ്വദേശിയുടേതെന്ന് സംശയം. അസ്ഥികൂടം കണ്ടെത്തിയ വാട്ടര്‍ ടാങ്കിന് സമീപത്ത് നിന്ന് തലശ്ശേരി സ്വദേശിയുടെ ഡ്രൈവിങ് ലൈസന്‍സ് കണ്ടെത്തിയിരുന്നു. ലൈസന്‍സിലുള്ള വിവരങ്ങള്‍ കണ്ണൂര്‍ പോലീസിന് കൈമാറിയിട്ടുണ്ട്. തലശ്ശേരിയില്‍ നിന്ന് ഏഴ് വര്‍ഷം മുമ്പ് കാണാതായ യുവാവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ബന്ധുക്കളെ സ്ഥലത്തെത്തിച്ച് ഡി എന്‍ എ പരിശോധന നടത്തിയാല്‍ മാത്രമേ ലൈസന്‍സിലുള്ള ആളുടേതാണോ അസ്ഥികൂടമെന്ന് സ്ഥിരീകരിക്കാന്‍ കഴിയൂവെന്നും പോലീസ് അറിയിച്ചു.

ഇന്നലെ വൈകിട്ടാണ് കാര്യവട്ടം ക്യാമ്പസിന്റെ ബോട്ടണി ഡിപ്പാര്‍ട്ട്‌മെന്റിന് സമീപമുള്ള വാട്ടര്‍ ടാങ്കില്‍ അസ്ഥികൂടം കണ്ടെത്തിയത്. പോലീസും ഫൊറന്‍സിക് സംഘവും ഇന്ന് രാവിലെ സ്ഥലത്ത് പരിശോധന നടത്തി. ടാങ്കില്‍ നിന്ന് പാന്റ്, ഷര്‍ട്ട്, തൊപ്പി, ടൈ, കണ്ണട, ബാഗ് എന്നിവയും കണ്ടെത്തിയിട്ടുണ്ട്.

പ്രാഥമിക അന്വേഷണത്തില്‍ തൂങ്ങിമരണം ആണെന്നാണ് പോലീസ് സംശയിക്കുന്നത്. ടാങ്കില്‍ നിന്ന് കയറും കുരുക്കും കണ്ടെത്തിയിട്ടുണ്ട്. കാലപ്പഴക്കം കാരണം മൃതദേഹം അസ്ഥികൂടമായി താഴേക്ക് വീണതാകാമെന്നും പോലീസ് പറഞ്ഞു.

 

Latest