Connect with us

International

മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ ഇംപീച്ച് നീക്കവുമായി പ്രതിപക്ഷം

എം ഡി പിയുടെയും ഡെമോക്രാറ്റിക്കുകളുടെയും 34 പ്രതിനിധികള്‍ ഇംപീച്ച്മെന്റിനുള്ള പ്രമേയത്തിന് പിന്തുണ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്

Published

|

Last Updated

മാലെ | മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ ഇംപീച്ച് പ്രമേയവുമായി പ്രധാന പ്രതിപക്ഷ കക്ഷിയായ മാലദ്വീപിയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ( എം ഡി പി ). എം ഡി പി ഇംപീച്ച്മെന്റിനായി ഒപ്പ് ശേഖരണം നടത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. എം ഡി പിയുടെയും ഡെമോക്രാറ്റിക്കുകളുടെയും 34 പ്രതിനിധികള്‍ ഇംപീച്ച്മെന്റിനുള്ള പ്രമേയത്തിന് പിന്തുണ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ചൈനയോട് കടുത്ത ആഭിമുഖ്യം പുലര്‍ത്തുന്നതായി വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. അതിനിടെ ചൈനീസ് ചാരക്കപ്പലിന് രാജ്യത്ത് നങ്കൂരമിടാന്‍ അനുമതി കൊടുത്തത് പാര്‍ലമെന്റില്‍ വലിയ ബഹളത്തിന് കാരണമായി.
ഇതിനിടെ മാലദ്വീപ് പാര്‍ലമെന്റില്‍ ഭരണ – പ്രതിപക്ഷ കക്ഷികള്‍ പരസ്പരം ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് പൊലീസ് സുരക്ഷ ശക്തമാക്കി. എം പി മാര്‍ പരസ്പരം മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

 

Latest