Connect with us

First Gear

നിരത്തില്‍ കുതിക്കാന്‍ പുതിയ ടിവിഎസ് റൈഡര്‍ 125 എത്തി

77,500 രൂപ പ്രാരംഭ വിലയില്‍ എത്തിയ പുതിയ ടിവിഎസ് റൈഡര്‍ വ്യത്യസ്ത വേരിയന്റുകളിലും തെരഞ്ഞെടുക്കാനാകും.

Published

|

Last Updated

ന്യൂഡല്‍ഹി| ഹോണ്ട സിബി ഷൈന്‍ 125, ബജാജ് പള്‍സര്‍ 125, ഹീറോ ഗ്ലാമര്‍, സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍ എന്നീ ശ്രേണിയിലേക്ക് ടിവിഎസ് അവതരിപ്പിച്ച ഏറ്റവും പുതിയ മോഡലാണ് റൈഡര്‍ 125. ആധുനിക സവിശേഷതകളും സ്‌പോര്‍ട്ടി ലുക്കുമായാണ് റൈഡറര്‍ 125 എത്തിയിരിക്കുന്നത്. മോഡലിനായുള്ള ഡെലിവറി കമ്പനി ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്.

സെഗ്മെന്റ് സവിശേഷതകളില്‍ ഏറ്റവും മികച്ച പതിപ്പാണിത്. ഇതില്‍ ഇക്കോ, പവര്‍ റൈഡിംഗ് മോഡുകളും റിവേഴ്‌സ് എല്‍സിഡി ഡിജിറ്റല്‍ സ്പീഡോമീറ്ററും ഉള്‍പ്പടെയുള്ള സൗകര്യങ്ങളുമുണ്ട്. 77,500 രൂപയുടെ പ്രാരംഭ വിലയില്‍ എത്തിയ പുതിയ ടിവിഎസ് റൈഡര്‍ വ്യത്യസ്ത വേരിയന്റുകളിലും തെരഞ്ഞെടുക്കാനാകും. സ്ട്രൈക്കിംഗ് റെഡ്, ബ്ലേസിംഗ് ബ്ലൂ, വിക്കഡ് ബ്ലാക്ക്, ഫിയറി യെല്ലോ എന്നീ കളര്‍ ഓപ്ഷനിലും ഡ്രം, ഡിസ്‌ക് വേരിയന്റുകളിലും മോട്ടോര്‍സൈക്കിള്‍ ലഭ്യമാകും.

ബെസ്റ്റ്-ഇന്‍-ക്ലാസ് ആക്‌സിലറേഷന്‍, ഫസ്റ്റ്-ഇന്‍-സെഗ്മെന്റ് റൈഡ് മോഡുകള്‍, റിവേഴ്‌സ് എല്‍സിഡി ക്ലസ്റ്റര്‍, വോയ്‌സ് അസിസ്റ്റിനൊപ്പം ഓപ്ഷണല്‍ 5 ഇഞ്ച് ടിഎഫ്ടി ക്ലസ്റ്റര്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, വോയ്‌സ് അസിസ്റ്റ് പ്രവര്‍ത്തനം എന്നിവയുമായി ബന്ധിപ്പിച്ചിട്ടുള്ള ടിവിഎസിന്റെ സ്മാര്‍ട്ട് കണക്റ്റ് സ്യൂട്ട് സവിശേഷതകളെല്ലാം റൈഡറിന്റെ പ്രത്യേകതകളാണ്. ഓണ്‍ ബോര്‍ഡ് സവിശേഷതകളില്‍ അണ്ടര്‍ സീറ്റ് സ്റ്റോറേജും വിശാലമായ സ്പ്ലിറ്റ് സീറ്റ് സജ്ജീകരണവും ഉപഭോക്താക്കള്‍ക്കായി കമ്പനി ഒരുക്കിയിട്ടുണ്ട്. മികച്ച റൈഡിംഗ് സൗകര്യവും മൈലേജും ഉറപ്പാക്കുന്ന ഇന്റലിഗോ എന്ന സാങ്കേതികവിദ്യ മോട്ടോര്‍സൈക്കിളില്‍ ടിവിഎസ് വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇക്കോട്രസ്റ്റ് ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സാങ്കേതികവിദ്യ റൈഡറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എഞ്ചിന്‍ ഇമോബിലൈസര്‍, ഹെല്‍മെറ്റ് റിമൈന്‍ഡര്‍ എന്നിവയുള്ള സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്ററും ടിവിഎസ് റൈഡര്‍ 125 മോഡലിന്റെ സവിശേഷതകളില്‍പ്പെടുന്നു. 180 മില്ലീമീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സും 780 മില്ലീമീറ്റര്‍ സീറ്റ് ഉയരവുമാണ് ബൈക്കിന്റെ മറ്റൊരു പ്രത്യേകത. ടിവിഎസ് റൈഡറിന് പുതിയ 125 സിസി, എയര്‍, ഓയില്‍ കൂള്‍ഡ് 3വി എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് 7,500 ആര്‍പിഎംല്‍ പരമാവധി 11.3 ബിഎച്ച്പി കരുത്തും 6,000 ആര്‍പിഎംല്‍ 11.2 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്.

റൈഡറിന്റെ സസ്‌പെന്‍ഷന്‍ സജ്ജീകരണത്തില്‍ പിന്‍വശത്ത് ഗ്യാസ് ചാര്‍ജ്ജ് ചെയ്ത 5 സ്റ്റെപ്പ് അഡ്ജസ്റ്റ് ചെയ്യാവുന്ന മോണോഷോക്കും മുന്നില്‍ ലോ ഫ്രിക്ഷന്‍ സസ്‌പെന്‍ഷനുമാണ് ടിവിഎസ് ഒരുക്കിയിരിക്കുന്നത്. ബ്രേക്കിംഗിനായി 240 എംഎം ഡിസ്‌ക്ക് മുന്നിലും പിന്നില്‍ 130 എംഎം ഡ്രമ്മുമാണ് വാഗ്ദാനം ചെയ്യുന്നത്.

 

 

Latest