Kuwait
കുവൈത്തില്‍ നാല് പേരെ കൂടി ഉള്‍പ്പെടുത്തി വികസിപ്പിച്ച പുതിയ മന്ത്രിസഭ; ഉത്തരവില്‍ അമീര്‍ ശൈഖ് മിഷഅല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് ഒപ്പ് വെച്ചു
കാബിനറ്റ് അംഗങ്ങളുടെ വകുപ്പുകളില്‍ മാറ്റം
കുവൈത്ത് സിറ്റി | കുവൈത്തില്‍ നാല് മന്ത്രിമാരെ കൂടി ഉള്‍പ്പെടുത്തി മന്ത്രി സഭ പുന സംഘടിപ്പിച്ചു. കാബിനറ്റ് അംഗങ്ങളുടെ വകുപ്പുകളില്‍ മാറ്റം.ഖലീഫ അബ്ദുള്ള ദാഹീ അജീല്‍ അല്‍ അസ്‌കര്‍ -വാണിജ്യം വ്യവസായം, അബ്ദുലത്തീഫ് ഹമദ് ഹമദ് അല്‍ മെശാരി -മുനിസിപ്പല്‍ കാര്യ സഹ മന്ത്രി ഭവന കാര്യ സഹ മന്ത്രിയും, ഡോക്ടര്‍ നദിര്‍ അബ്ദുള്ള മുഹമ്മദ് അല്‍ ജല്ലല്‍ -ഉന്നത വിദ്യാഭ്യാസ ശാസ്ത്ര ഗവേഷണ മന്ത്രി. വിദ്യാഭ്യാസ ആക്റ്റിംഗ് മന്ത്രി, നൂറ സുലൈമാന്‍ അല്‍ ഹസ്സം -ധനകാര്യ മന്ത്രിയും സാമ്പത്തിക നിക്ഷേപകാര്യ സഹ മന്ത്രിയും
ഇനി പറയുന്ന കാബിനറ്റ് അംഗങ്ങളുടെ വകുപ്പുകളില്‍ മാറ്റം വരുത്തി. അബദുറഹ്മാന്‍ബദാ അല്‍ മുതൈരി -ഇന്‍ഫര്‍മേഷന്‍ ആന്റ് കള്‍ച്ചറല്‍ മന്ത്രി യും യുവജന കാര്യ സഹ മന്ത്രി, ഡോ.നൂറകാലിദ് അല്‍ മിശാന്‍ പൊതുമരാമത്തു മന്ത്രി, ഉമര്‍ സൗദ് അബ്ദുല്‍ അസീസ് അല്‍ ഉമര്‍ -വാര്‍ത്ത വിനിമയകാര്യസഹ മന്ത്രി, മഹമൂദ് അബ്ദുല്‍ അസീസ് മഹമൂദ് ഖുഷെയറി -വൈദ്യുതി. ജലം. പുനരുപയോഗ ഊര്‍ജ്ജം മന്ത്രി, ഡോ:അംതല്‍ ഹാദി ഹഈഫ് അല്‍ ഹുവയില -സാമൂഹിക കാര്യ. കുടുംബ. ബാല്യകാര്യ മന്ത്രി. എന്നിങ്ങനെയാണ്. പുതിയ ഉത്തരവ് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും അത് പുറപെടുവിച്ച തിയ്യതി മുതല്‍ പ്രാബല്യത്തില്‍ വരികയും ചെയ്യും.