Connect with us

Kerala

പേരില്‍ മാറ്റം വരുത്തില്ല; വോട്ടിങ് യന്ത്രത്തില്‍ കെ സുധാകരന്റെ പേര് അതേ രൂപത്തില്‍ നിലനിര്‍ത്തും

കെ സുധാകരന്‍ S/o രാമുണ്ണി എന്നാക്കാനുള്ള തീരുമാനമാണ് വേണ്ടെന്നു വെച്ചത്. രണ്ട് അപരന്മാരുള്ളതിനാലാണ് പേരില്‍ മാറ്റം വരുത്താന്‍ നീക്കം നടത്തിയിരുന്നത്.

Published

|

Last Updated

തിരുവനന്തപുരം | ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ കെ സുധാകരന്റെ പേരില്‍ മാറ്റം വരുത്താനുള്ള തീരുമാനം മാറ്റി. കെ സുധാകരന്‍ S/o രാമുണ്ണി എന്നാക്കാനുള്ള തീരുമാനമാണ് വേണ്ടെന്നു വെച്ചത്.

രണ്ട് അപരന്മാരുള്ളതിനാലാണ് പേരില്‍ മാറ്റം വരുത്താന്‍ നീക്കം നടത്തിയിരുന്നത്.

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗളുമായി സുധാകരന്‍ സംസാരിച്ചു. ഇതോടെ പേര് കെ സുധാകരന്‍ എന്നു തന്നെ നിലനിര്‍ത്താമെന്ന ഉറപ്പ് ലഭിക്കുകയായിരുന്നു.

 

Latest