Kerala
മകനെ ജാമ്യത്തിലെടുക്കാന്‍ വന്ന മാതാവിനോട് പരാക്രമം; ധര്‍മ്മടം എസ് എച്ച് ഒക്ക് സസ്‌പെന്‍ഷന്‍
ധര്‍മ്മടം എസ് എച്ച് ഒ. സ്മിതേഷിനെയാണ് സിറ്റി പോലീസ് കമ്മീഷണര്‍ അജിത് കുമാര്‍ സസ്‌പെന്‍ഡ് ചെയ്തത്.

കണ്ണൂര്‍ | മകനെ ജാമ്യത്തിലെടുക്കാന്‍ വന്ന മാതാവിനോട് പരാക്രമം കാണിച്ച എസ് എച്ച് ഒക്ക് സസ്‌പെന്‍ഷന്‍. ധര്‍മ്മടം എസ് എച്ച് ഒ. സ്മിതേഷിനെയാണ് സിറ്റി പോലീസ് കമ്മീഷണര്‍ അജിത് കുമാര്‍ സസ്‌പെന്‍ഡ് ചെയ്തത്.
വാഹനം തട്ടിയെന്ന് ആരോപിച്ച് സുനില്‍കുമാര്‍ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ജാമ്യത്തിലെടുക്കാന്‍ വന്ന മാതാവിനോടാണ് സ്മിതേഷ് മോശമായി പെരുമാറിയത്.
എസ് എച്ച് ഒ മദ്യപിച്ചിരുന്നതായി കമ്മീഷണര്‍ അജിത് കുമാര്‍ പറഞ്ഞു. സുനില്‍ കുമാറിനെ എസ് എച്ച് ഒ മര്‍ദിച്ചതായും കമ്മീഷണര്‍ വെളിപ്പെടുത്തി.
---- facebook comment plugin here -----