Connect with us

Organisation

മർകസുദ്ദഅ്‌വ സമ്മേളനത്തിന് തുടക്കമായി

ആത്മീയ സമ്മേളനത്തിന്  സയ്യിദ് ഇല്യാസ്  അൽ ഐദറൂസി എരുമാട് നേതൃത്വം നൽകി

Published

|

Last Updated

സുൽത്താൻ ബത്തേരി | മർകസുദ്ദഅ്‌വ നാലാം സനദ് ദാന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം.വയനാട്ടിലെ പ്രമുഖ വൈജ്ഞാനിക സാംസ്കാരിക കലാലയമായ സുൽത്താൻ ബത്തേരി മർകസുദ്ദഅവയുടെ ഇരുപത്തിയേഴാം വാർഷികാഘോഷങ്ങൾക്ക് മർകസുദ്ദഅ്‌വ പ്രസിഡൻ്റ് സയ്യിദ് ബഷീർ അൽ ജിഫ്രി പതാക ഉയർത്തിയതോടെ തുടക്കമായി.
ഉദ്ഘാടന സമ്മേളനത്തിൽ കേരള മുസ്‌ലിം ജമാഅത്ത് വയനാട് ജില്ലാ പ്രസിഡൻ്റ്  കെ ഒ അഹമ്മദ് കുട്ടി ബാഖവി അധ്യക്ഷത വഹിച്ചു.  അലി മുസ്‌ലിയാർ വെട്ടത്തൂർ ഉദ്ഘാടനം നിർവഹിച്ചു. കെ സി അബൂബക്കർ ഹസ്രത്ത്, കെ കെ.മുഹമ്മദ്‌ അലി ഫൈസി എന്നിവർ സംസാരിച്ചു.
വൈകുന്നേരം ഏഴിന് നടന്ന ആത്മീയ സമ്മേളനത്തിന്  സയ്യിദ് ഇല്യാസ്  അൽ ഐദറൂസി എരുമാട് നേതൃത്വം നൽകി. സയ്യിദ് പൂക്കോയ തങ്ങൾ വെള്ളിമാട്, എസ് വൈ എസ് വയനാട് ജില്ലാ പ്രസിഡൻ്റ് ബഷീർ സഅദി നെടുങ്കരണ, ഹുസൈൻ ബാഖവി വാകേരി, ഹംസ അഹ്സനി ഓടപ്പള്ളം, മുഹമ്മദലി സഖാഫി പുറ്റാട്, നൗഷാദ് കണ്ണോത്ത്മല, ഉമർ സഖാഫി ചെതലയം, സയ്യിദ് അഹ്‌മദ് സമീൽ, നിസാർ സുൽത്വാനി, ജാഷിർ സുൽത്വാനി, ഷഫിയുദ്ദീൻ സുൽത്വാനി, ഷമീർ തോമാട്ടുചാൽ, അബൂബക്കർ മുസ്‌ലിയാർ മാടക്കര, ആദിൽ ജൗഹരി അസ്സഖാഫി, ബഷീർ സഅദി നായ്ക്കട്ടി, സാജിദ് വാകേരി സംബന്ധിച്ചു.
---- facebook comment plugin here -----

Latest