Connect with us

National

വീട്ടുജോലിക്കാരിയെ ക്രൂരമായി മര്‍ദിച്ചു, മൂത്രം കുടിപ്പിച്ചു; ബി ജെ പി നേതാവ് അറസ്റ്റില്‍

നിലത്തുവീണ മൂത്രം നക്കിത്തുടക്കാന്‍ നിര്‍ബന്ധിച്ചതായും ദിവസങ്ങളോളം ഭക്ഷണം തരാതിരുന്നതായും ഇവര്‍ ആരോപിച്ചു

Published

|

Last Updated

റാഞ്ചി | വീട്ടുജോലിക്കാരിയെ ക്രൂരമായി മര്‍ദിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്ത ജാര്‍ഖണ്ഡ് ബിജെപി വനിതാ നേതാവ് സീമ പത്രയ്ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു. മര്‍ദനദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിറകെ സീമയെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.

കഴിഞ്ഞ എട്ട് വര്‍ഷമായി സീമയുടെ വീട്ടിലെ സഹായിയാണ് 29 കാരിയായ സുനിത കുമാരി. ഗുംല സ്വദേശിയായ സുനിതയെ സീമ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നത്.തുടര്‍ന്ന് ഓഗസ്റ്റ് 22ന് സെക്ഷന്‍ 323, 325, 346 , 374, എസ്സി/എസ്ടി ആക്ട് സെക്ഷന്‍ 3 (1) (മ) (യ) (വ) പ്രകാരം പോലീസ് സീമയ്ക്കെതിരെ കേസെടുത്തു.

സീമ പത്ര തന്നെ എല്ലാ ദിവസവും മര്‍ദിക്കാറുണ്ടായിരുന്നെന്നും അടിയേറ്റ് പല്ല് തകര്‍ന്നുവെന്നും സുനിത പറയുന്നു. മാത്രമല്ല നിലത്തുവീണ മൂത്രം നക്കിത്തുടക്കാന്‍ നിര്‍ബന്ധിച്ചതായും ദിവസങ്ങളോളം ഭക്ഷണം തരാതിരുന്നതായും ഇവര്‍ ആരോപിച്ചു

പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന സുനിതയുടെ മൊഴി സിആര്‍പിസി സെക്ഷന്‍ 164 പ്രകാരം രേഖപ്പെടുത്തും

 

---- facebook comment plugin here -----

Latest