Kerala
കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപ്പിടിച്ചു
ലോറിയിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ ദുരന്തം ഒഴിവായി.

കോഴിക്കോട് | ദേശീയ പാത ഇരിങ്ങലില്‍ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീ പിടിച്ചു. ലോറിയിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ ദുരന്തം ഒഴിവായി.
ദേശീയ പാതാ നിര്‍മ്മാണ പ്രവൃത്തിക്ക് ബിറ്റുമിന്‍ കൊണ്ടു വരുകയായിരുന്ന ലോറിക്കാണ് തീ പിടിച്ചത്. ലോറിയുടെ മുന്‍ഭാഗത്താണ് ആദ്യം തീപിടിച്ചത്.
എഞ്ചിന്‍ ഭാഗത്ത് പുക ഉയരുന്നത് കണ്ട് ലോറിയിലുണ്ടായിരുന്നവര്‍ പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. നിര്‍മ്മാണക്കരാര്‍ കമ്പനിയുടെ വാഹനമെത്തി തീയണക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.തുടര്‍ന്ന് വടകരയില്‍ നിന്ന് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് പിന്നീട് തീയണച്ചത്. ് തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
---- facebook comment plugin here -----