truck catches fire
ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു
ലോറിയിൽ നാല് പേർ ഉണ്ടായിരുന്നു. ഇവർ ഇറങ്ങിയോടി രക്ഷപ്പെട്ടു.

മൂലമറ്റം | നാടുകാണി പവലിയന് സമീപം ഓടിക്കൊണ്ടിരുന്ന ലോറി കത്തിനശിച്ചു. രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. രാമപുരത്തു നിന്നും മുരിക്കാശേരിക്ക് പോയ ലോറിയാണ് കത്തിയത്.
ലോറിയിൽ നാല് പേർ ഉണ്ടായിരുന്നു. ഇവർ ഇറങ്ങിയോടി രക്ഷപ്പെട്ടു.
രാമപുരത്തു നിന്നും പന്തൽ പണി കഴിഞ്ഞ് മുരിക്കാശേരിക്ക് വരുന്ന വഴിയാണ് അപകടം. കുളമാവ് എസ് ഐ നസീറിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി. മൂലമറ്റത്തു നിന്നും അഗ്നി രക്ഷാ സേന എത്തിയപ്പോഴേക്കും ലോറി പൂർണമായും കത്തിയിരുന്നു.
---- facebook comment plugin here -----