Connect with us

vakkom purushothaman

കോണ്‍ഗ്രസ് തറവാട്ടിലെ കാരണവരും കരുത്തും ആജ്ഞാശക്തിയുമുള്ള ഭരണാധികാരിയുമാണ് വിട പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ്

വക്കം സ്പീക്കറായിരിക്കവെയാണ് ഞാന്‍ ആദ്യം നിയമസഭയിലെത്തുന്നത്.

Published

|

Last Updated

തിരുവനന്തപുരം | കോണ്‍ഗ്രസ് തറവാട്ടിലെ കാരണവരും കരുത്തും ആജ്ഞാശക്തിയുമുള്ള ഭരണാധികാരിയുമാണ് വിട പറഞ്ഞ വക്കം പുരുഷോത്തമനെന്ന് അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വ്യക്തതയും കണിശതയുമുള്ള നിലപാടുകളായിരുന്നു അദ്ദേഹത്തിൻ്റെതെന്നും അനുശോചന കുറിപ്പിൽ വി ഡി സതീശൻ പറഞ്ഞു.

ആരെയും കൂസാത്ത ഒരു സമ്മര്‍ദത്തിനും വഴങ്ങാത്ത വക്കം പുരുഷോത്തമന്‍ പൊതുപ്രവര്‍ത്തകര്‍ക്ക് അനുകരണീയമായ മാതൃകയാണ്. വക്കത്തിന്റെ വിയോഗം വ്യക്തിപരമായി എനിക്ക് വലിയ നഷ്ടമാണ്. വക്കം സ്പീക്കറായിരിക്കവെയാണ് ഞാന്‍ ആദ്യം നിയമസഭയിലെത്തുന്നത്.

സഭയിലെ പിന്‍ബെഞ്ചുകാരനായ എന്നെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചു. അഭിനന്ദിക്കേണ്ടിടത്ത് അഭിനന്ദിച്ചു. ഉപദേശിക്കേണ്ടിടത്ത് ഉപദേശിച്ചു. തിരുത്തേണ്ടിടത്ത് തിരുത്തി. വക്കത്തിന് പ്രണാമം- പ്രതിപക്ഷ നേതാവ് പറഞ്ഞു.
---- facebook comment plugin here -----

Latest