Connect with us

aryan khan

ആര്യന്‍ ഖാന്റെ കയ്യില്‍ നിന്നും ലഹരി മരുന്ന് പിടിച്ചെടുത്തിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍

കപ്പലില്‍ വെച്ചോ എന്‍ സി ബി റെയ്ഡിനിടെയോ ആര്യന്റെ പക്കല്‍ നിന്നും ലഹരി മരുന്നുകള്‍ ഒന്നും ലഭിച്ചില്ലെന്ന് കോടതിയെ എന്‍ സി ബി അറിയിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിക്കിടെ അറസ്റ്റിലായ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനില്‍ നിന്ന് ലഹരി മരുന്നുകള്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് നാഷണല്‍ നാര്‍ക്കോട്ടിക്‌സ് ബ്യൂറോ കോടതിയില്‍. കസ്റ്റഡി നീട്ടി നല്‍കാനുള്ള അപേക്ഷയിലാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

കപ്പലില്‍ വെച്ചോ എന്‍ സി ബി റെയ്ഡിനിടെയോ ആര്യന്റെ പക്കല്‍ നിന്നും ലഹരി മരുന്നുകള്‍ ഒന്നും ലഭിച്ചില്ലെന്ന് കോടതിയെ എന്‍ സി ബി അറിയിച്ചു.

ആര്യന്‍ പരിപാടിയിലെ പ്രത്യേക ക്ഷണിതാവ് ആയിരുന്നെന്നും പരിപാടിയുടെ സംഘാടകരുമായോ കപ്പല്‍ ഉടമകളുമായോ മറ്റ് ബന്ധങ്ങളോ ഇല്ലെന്ന് ആര്യന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കപ്പലില്‍ നിന്ന് ലഹരി പിടിച്ചതിന് പിന്നാലെ ആര്യന്റെ ചില സുഹൃത്തുക്കളെ എന്‍ സി ബി കപ്പലില്‍ നിന്ന് പോകാന്‍ ആനുവദിച്ചുവെന്നും എന്നാല്‍ ആര്യന്റെ ഫോണ്‍ ഉള്‍പ്പെടെ പിടിച്ചെടുക്കുകയായിരുന്നെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.