Connect with us

Kerala

നവകേരളയാത്ര മര്‍ദനക്കേസ് അട്ടിമറി: എം ആര്‍ അജിത് കുമാറിന്റെ പങ്ക് കൂടുതല്‍ വ്യക്തമാക്കി എസ് ഐ ടി

അജിത് കുമാറിന്റെ പേര് എടുത്തു പറഞ്ഞുള്ളതാണ് തുടരന്വേഷണ റിപോര്‍ട്ട്. കൂടുതല്‍ തെളിവുകളും റിപോര്‍ട്ടിലുണ്ട്.

Published

|

Last Updated

തിരുവനന്തപുരം | ആലപ്പുഴയില്‍ നടന്ന നവകേരളയാത്ര മര്‍ദനക്കേസ് അട്ടിമറിയില്‍ എ ഡി ജി പി. എം ആര്‍ അജിത് കുമാറിന്റെ പങ്ക് കൂടുതല്‍ വ്യക്തമാക്കി പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി). അജിത് കുമാറിന്റെ പേര് എടുത്തു പറഞ്ഞുള്ളതാണ് തുടരന്വേഷണ റിപോര്‍ട്ട്. കൂടുതല്‍ തെളിവുകളും റിപോര്‍ട്ടിലുണ്ട്.

എസ് ഐ ടി വ്യക്തത വരുത്തിയത് അതിവേഗത്തിലാണ്. റിപോര്‍ട്ട് ഉടന്‍ സര്‍ക്കാറിന് കൈമാറും. കഴിഞ്ഞ 23നാണ് എസ് ഐ ടി ആദ്യം റിപോര്‍ട്ട് നല്‍കിയത്. എന്നാല്‍, ഇത് കഴിഞ്ഞ ദിവസം ഡി ജി പി മടക്കി അയച്ചിരുന്നു. റിപോര്‍ട്ടിലെ ചില ഭാഗങ്ങളിലെ വ്യക്തതക്കായി തുടരന്വേഷണം ആവശ്യപ്പെട്ടാണ് മടക്കിയത്.

എസ് ഐ ടിയോട് ഡി ജി പി ചോദിച്ചത് അഞ്ച് സംശയങ്ങളാണ്. ഇക്കാര്യങ്ങളില്‍ എസ് ഐ ടി തുടരന്വേഷണം നടത്തിയ ശേഷം തയ്യാറാക്കിയതാണ് പുതിയ റിപോര്‍ട്ട്.

Content Highlights:
The Special Investigation Team has uncovered more details regarding ADGP MR Ajith Kumar’s involvement in sabotaging the Navakerala Yathra assault case. The probe highlights how key evidence and actions against the accused were allegedly diluted. This development has triggered intense political debates across Kerala.

 

Latest