Kerala
ഐ എ എസ് തലപ്പത്ത് വന്‍ അഴിച്ചുപണി; ഉദ്യോഗസ്ഥര്‍ക്ക് അധിക ചുമതല
സാംസ്‌കാരിക വകുപ്പിലെ എക്‌സ്-കേഡര്‍ ഡയറക്ടര്‍ തസ്തികയിലേക്ക് കെ ഇന്‍ബാശേഖറിനെ നിയമിച്ചു. സഹകരണ സംഘം രജിസ്ട്രാറുടെ അധിക ചുമതലയും നല്‍കി.
തിരുവനന്തപുരം | സംസ്ഥാനത്ത് ഐ എ എസ് തലത്തില്‍ വന്‍ അഴിച്ചുപണി നടത്തി സര്‍ക്കാര്‍ ഉത്തരവ്. സാംസ്‌കാരിക വകുപ്പില്‍ പുതുതായി രൂപവത്കരിച്ച എക്‌സ്-കേഡര്‍ ഡയറക്ടര്‍ തസ്തികയിലേക്ക് കെ ഇന്‍ബാശേഖറിനെ നിയമിച്ചു. സഹകരണ സംഘം രജിസ്ട്രാറുടെ അധിക ചുമതലയും അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. സുഫിയാന്‍ അഹമ്മദാണ് പുതിയ നഗരകാര്യ ഡയറക്ടര്‍. ഈ പദവിയിലുണ്ടായിരുന്ന സൂരജ് ഷാജിയെ നഗരകാര്യ ഡയറക്ടര്‍, റെസിലിയന്റ് കേരള മിഷന്‍ ഡയറക്ടര്‍ സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കി.
ഡി ധര്‍മലശ്രീയെ തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായും അലക്‌സ് വര്‍ഗീസിനെ റെസിലിയന്റ് കേരള അഡീഷണല്‍ ഫിനാന്‍ഷ്യല്‍ പ്രോഗ്രാം മിഷന്‍ ഡയറക്ടറായും നിയമിച്ചിട്ടുണ്ട്. എന്‍ പ്രശാന്തിന് കായികം-യുവജന കാര്യം, മൃഗശാലകള്‍, മ്യൂസിയം, പുരാവസ്തു, ആര്‍ക്കൈവ്‌സ് വകുപ്പുകളുടെ സ്‌പെഷ്യല്‍ സെക്രട്ടറിയായി സ്വതന്ത്ര ചുമതല നല്‍കി. ഈ വകുപ്പുകളുടെ അധിക ചുമതലകളില്‍ നിന്ന് മിന്‍ഹാജ് ആലത്തെ നീക്കി. എന്നാല്‍ മിന്‍ഹാജ് ആലത്തിന് വ്യവസായ (കയര്‍) വകുപ്പിന്റെ അധിക ചുമതല പുതുതായി നല്‍കിയിട്ടുണ്ട്.
പുനീത് കുമാറിന് ജലവിഭവ വകുപ്പിലെ ‘അന്തര്‍ സംസ്ഥാന ജലവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ’ പൂര്‍ണ ചുമതല നല്‍കി. എസ് പ്രേം കൃഷ്ണനെ ജലവിഭവ വകുപ്പ് ജോയിന്റ് സെക്രട്ടറിയായും നിയമിച്ചു.
Content Highlights:
The Kerala government has ordered a major reshuffle among top IAS officers in the state. Several high-ranking bureaucrats have been given additional responsibilities to streamline governance. This administrative shakeup aims to boost efficiency across various key departments.

