Connect with us

Ongoing News

ഇന്റര്‍നാഷണല്‍ ഐക്കോണ്‍ പുരസ്‌കാരം എം എ യൂസഫലിക്ക് സമ്മാനിച്ചു

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഗ്ലോബല്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനും ഖലീജ് ടൈംസ് മാനേജിംഗ് എഡിറ്ററുമായ ഐസക് ജോണ്‍ പട്ടാണി പറമ്പിലില്‍ നിന്നും പുരസ്‌കാരം യൂസഫലി ഏറ്റുവാങ്ങി.

Published

|

Last Updated

ദുബൈ | വേള്‍ഡ് മലയാളി കൗണ്‍സില്‍ 2021 ല്‍ പ്രഖ്യാപിച്ച ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഐക്കോണ്‍ പുരസ്‌കാരം വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിക്ക് സമ്മാനിച്ചു.

ദുബൈയില്‍ നടന്ന ചടങ്ങില്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഗ്ലോബല്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനും ഖലീജ് ടൈംസ് മാനേജിംഗ് എഡിറ്ററുമായ ഐസക് ജോണ്‍ പട്ടാണി പറമ്പിലില്‍ നിന്നും പുരസ്‌കാരം യൂസഫലി ഏറ്റുവാങ്ങി.

ജസ്റ്റിസ് കുര്യന്‍ ജോസഫ്, അംബാസഡര്‍ ടി പി ശ്രീനിവാസന്‍, കര്‍ണാടക മുന്‍ ചീഫ് സെക്രട്ടറി ജെ അലക്‌സാണ്ടര്‍, രാഷ്ട്രപതിയുടെ മുന്‍ സെക്രട്ടറി ക്രിസ്റ്റി ഫെര്‍ണാണ്ടസ് എന്നിവര്‍ ഉള്‍പ്പെട്ട ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. വ്യവസായ-വാണിജ്യ മേഖലകളില്‍ നല്‍കിയ മികച്ച സംഭാവനകളെ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം.

ഓര്‍ത്തഡോക്‌സ് സഭ ഡല്‍ഹി ഭദ്രസനാധിപന്‍ ഡോക്ടര്‍ യോഹന്നാന്‍ മാര്‍ ദിമിത്രോസ്, ഭദ്രാസനം സെക്രട്ടറി ഫാദര്‍ സജി യോഹന്നാന്‍, ഷാര്‍ജ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരി റവ: ഫിലിപ്പ് എം സാമുവല്‍ കോര്‍ എപ്പിസ്‌കോപ്പ, ജബല്‍ അലി സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരി റവ ഫാദര്‍ ഉമ്മന്‍ മാത്യു, ദുബൈ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ വികാരി റവ ഫാദര്‍ ബിനീഷ് ബാബു എന്നിവരും സന്നിഹിതരായിരുന്നു.

 

Latest