National
അക്കൗണ്ടുകള്‍ മരവിപ്പിക്കരുതെന്ന കോണ്‍ഗ്രസിന്റെ അപേക്ഷ ഇന്‍കം ടാക്‌സ് ട്രെബ്യൂണല്‍ തള്ളി
ഉടന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് ട്രഷറര്‍ അജയ് മാക്കന്‍ പറഞ്ഞു.
		
      																					
              
              
            
ന്യൂഡല്‍ഹി | ബാങ്ക് അക്കൗണ്ടുകള്‍ക്കെതിരായ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സമര്‍പ്പിച്ച അപേക്ഷ ഇന്‍കം ടാക്‌സ് ട്രെബ്യൂണല്‍ തള്ളി. നടപടിക്ക് പത്ത് ദിവസത്തെ സാവകാശം നല്‍കണമെന്നായിരുന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. എന്നാല്‍ അപേക്ഷ തള്ളുകയായിരുന്നു.
ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും വരെ സ്റ്റേ ഇല്ലെന്നാണ് ഉത്തരവ്. ഉടന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് ട്രഷറര്‍ അജയ് മാക്കന്‍ പറഞ്ഞു.
ക്രൗഡ് ഫണ്ടിങിലൂടെ കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും അക്കൗണ്ടിലൂടെ പിരിച്ച തുകയടക്കമുള്ള ഒമ്പത് അക്കൗണ്ടുകളാണ് ആദായ നികുതി വകുപ്പ് മരവിപ്പിച്ചത്. 2018-19 വര്‍ഷത്തേക്ക് 210 കോടി രൂപ തിരിച്ചു പിടിക്കാനും ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടു. ഇതിനെതിരെ കോണ്‍ഗ്രസ് അപ്പീല്‍ നല്‍കിയിരുന്നെങ്കിലും തള്ളുകയായിരുന്നു.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          


