Kerala
വെള്ളരിക്കുണ്ട് വിമല എസ്റ്റേറ്റിൽ വൻ തീപിടുത്തം; ഏക്കർ കണക്കിന് തോട്ടം കത്തിനശിച്ചു
കുറ്റിക്കോളിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
കാസര്‍കോട്| വെള്ളരിക്കുണ്ട് വിമല എസ്റ്റേറ്റിലുണ്ടായ വൻ തീപിടുത്തത്തിൽ ഏക്കർ കണക്കിന് തോട്ടം കത്തിനശിച്ചു. ഉച്ചയ്ക്ക് 12 ഓടെയാണ് തീപിടുത്തമുണ്ടായത്. കുറ്റിക്കോളിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
റബർ മരങ്ങൾ മുറിച്ചുമാറ്റിയ പ്രദേശത്തെ പയർവള്ളിയിലേക്ക് തീ പടരുകയായിരുന്നു. വെള്ളരിക്കുണ്ട് പോലീസും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. വേനൽക്കാലത്ത് പ്രദേശത്ത് ഇടയ്ക്കിടെ തീപിടുത്തം ഉണ്ടാകാറുണ്ടെന്ന് അധികൃതർ അറിയിച്ചു.
മലയോര മേഖലയായതിനാൽ അഗ്നിരക്ഷാസേനയ്ക്ക് എത്തിപ്പെടാൻ പ്രയാസമുള്ള പ്രദേശമാണിത്. ഇതിനാൽ തന്നെ വെള്ളരിക്കുണ്ടിൽ അഗ്നിരക്ഷാ നിലയം വേണമെന്നത് നാട്ടുകാർ വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ്
---- facebook comment plugin here -----



