Kerala
ശമ്പള വർധന ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ പണിമുടക്കിലേക്ക്; ഫെബ്രുവരി 21-ന് സമരം
നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപയായി നിശ്ചയിക്കണം എന്നാവശ്യപ്പെട്ടാണ് സമരം
തിരുവനന്തപുരം | ശമ്പള വര്‍ധന ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ പണിമുടക്കിലേക്ക്. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപയായി നിശ്ചയിക്കണം എന്നാവശ്യപ്പെട്ടാണ് സമരം. ഫെബ്രുവരി 21-ന് കേരളത്തിലെ 476 സ്വകാര്യ ആശുപത്രികളില്‍ പണിമുടക്ക് നടത്തുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
ഫെബ്രുവരി 21ന് നഴ്‌സുമാര്‍ തൃശ്ശൂരില്‍ ഒത്തുകടി സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തും. അന്നേ ദിവസം മൂന്നിലൊന്ന് നഴ്‌സുമാര്‍ മാത്രമാണ് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിക്കുക. കഴിഞ്ഞ ഏഴ് വര്‍ഷമായി ശമ്പളത്തില്‍ യാതൊരു വര്‍ധനവും ഉണ്ടായിട്ടില്ലെന്ന് യുഎന്‍എ ചൂണ്ടിക്കാട്ടുന്നു. 2016ല്‍ സുപ്രീംകോടതി നിര്‍ദേശ പ്രകാരം കേന്ദ്ര സര്‍ക്കാര്‍ ജഗദീഷ് പ്രസാദ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സര്‍ക്കാര്‍ നഴ്‌സുമാര്‍ക്ക് തുല്യമായ ശമ്പളം സ്വകാര്യ മേഖലയിലെ നഴ്‌സുമാര്‍ക്കും ലഭിക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.



