International
കൊളംബിയന്‍ വ്യോമസേനാ വിമാനം തകര്‍ന്നുവീണു; നിരവധി പേര്‍ മരിച്ചതായി റിപോര്‍ട്ട്
110 സൈനികരുമായി സഞ്ചരിച്ച വിമാനമാണ് പെറു അതിര്‍ത്തിയിലെ പ്യുയര്‍ട്ടോ ലെഗ്വിസാമോയിലെ പുടുമായോയില്‍ തകര്‍ന്നുവീണത്.
ബൊഗോട്ട | കൊളംബിയന്‍ വ്യോമസേനാ വിമാനം തകര്‍ന്നുവീണ് നിരവധി പേര്‍ മരിച്ചതായി റിപോര്‍ട്ട്. 110 സൈനികരുമായി സഞ്ചരിച്ച ലോക്ഹീഡ് മാര്‍ട്ടിന്‍ ഹെര്‍ക്കുലീസ് സി-130 വിമാനമാണ് പെറു അതിര്‍ത്തിയിലെ പ്യുയര്‍ട്ടോ ലെഗ്വിസാമോയിലെ പുടുമായോയില്‍ തകര്‍ന്നുവീണത്.
പറന്നുയര്‍ന്ന് കുറഞ്ഞ സമയത്തിനകമാണ് അപകടം. വിമാനത്തിലുണ്ടായിരുന്ന സൈനികരില്‍ ചിലരെ രക്ഷപ്പെടുത്തിയതായും വിവരമുണ്ട്.
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
---- facebook comment plugin here -----



