Connect with us

Kerala

കൊടുങ്ങല്ലൂരില്‍ ഫ്‌ളാറ്റിലെ ഫ്രിഡ്ജില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

തൃശൂര്‍ കൊടുങ്ങല്ലൂരിലെ ചാത്തേടത്ത് പറമ്പിലുള്ള ഫ്‌ളാറ്റിലെ ഫ്രിഡ്ജില്‍ ചെറിയ പെട്ടിക്കുള്ളിലാക്കിയ നിലയിലായിരുന്നു മൃതദേഹം.

Published

|

Last Updated

തൃശൂര്‍ | രഹസ്യ വിവരത്തെ തുടര്‍ന്ന് കൊടുങ്ങല്ലൂരിലെ ഫ്‌ളാറ്റില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ചാത്തേടത്ത് പറമ്പിലുള്ള ഫ്‌ളാറ്റിലെ ഫ്രിഡ്ജില്‍ ചെറിയ പെട്ടിക്കുള്ളിലാക്കിയ നിലയിലായിരുന്നു മൃതദേഹം.

ഫ്‌ളാറ്റില്‍ താമസിക്കുന്ന യുവ ദമ്പതികളുടെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ശിശുവിന് മൂന്ന് മാസത്തോളം പ്രായം വരും. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

മൂന്ന് മാസം ഗര്‍ഭിണിയായിരുന്ന യുവതി വയറുവേദന അനുഭവപ്പെട്ടതിനു പിന്നാലെ മാസം തികയാതെ പ്രസവിക്കുകയായിരുന്നുവെന്നാണ് വിവരം. നഴ്‌സിങ് വിദ്യാഭ്യാസം കഴിഞ്ഞിട്ടുള്ളതിനാല്‍ ഭ്രൂണം സ്വയം വേര്‍പെടുത്തിയെന്നും കളയാന്‍ പ്രയാസം നേരിട്ടതിനാല്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുകയായിരുന്നുവെന്നും യുവതി പോലീസിനു നല്‍കി മൊഴിയില്‍ വ്യക്തമാക്കി.

 

---- facebook comment plugin here -----

Latest