Kerala
കിടപ്പ് രോഗിയായ അച്ഛനെ വാടകവീട്ടില്‍ ഉപേക്ഷിച്ച സംഭവം; മകന്‍ അറസ്റ്റില്‍
തൃപ്പൂണിത്തുറ ഏരൂര്‍ വൈമേതിയിലാണ് കിടപ്പുരോഗിയായ പിതാവിനെ വാടകവീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും മുങ്ങിയത്
കൊച്ചി | കിടപ്പ് രോഗിയായ അച്ഛനെ ഉപേക്ഷിച്ച സംഭവത്തില്‍ മകന്‍ അജിത്തിനെ തൃപ്പൂണിത്തുറ പൊലീസ് അറസ്റ്റ് ചെയ്തു. തൃപ്പൂണിത്തുറ ഏരൂര്‍ വൈമേതിയിലാണ് കിടപ്പുരോഗിയായ പിതാവിനെ വാടകവീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും മുങ്ങിയത്. അജിത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരായപ്പോള്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു
അജിത്തും കുടുംബവും വീട്ട് സാധനങ്ങളെടുത്ത് അച്ഛനെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞതോടെ പരിസരവാസികള്‍ വീട്ടുടമയെ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് വീട്ടുടമ സ്ഥലത്തെത്തി വിവരം പൊലീസിനെ അറിയിച്ചു. സഹോദരിമാര്‍ ഏറ്റെടുക്കുമെന്ന് പറഞ്ഞാണ് മകന്‍ അജിത് മുങ്ങിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
---- facebook comment plugin here -----