Connect with us

Kerala

ഗവര്‍ണറുടേത് നിയമ വിരുദ്ധ നടപടിയെന്നു തെളിഞ്ഞു: മന്ത്രി ആര്‍ ബിന്ദു

ഉന്നത വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങളെ അട്ടിമറിക്കും വിധം ഇടപെടുന്ന രീതി തെറ്റ്

Published

|

Last Updated

തിരുവനന്തപുരം | ഗവര്‍ണറുടേത് നിയമ വിരുദ്ധ നടപടിയെന്നു തെളിഞ്ഞതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. വി സിമാരെ ഏകപക്ഷീയമായി ചാന്‍സലര്‍ക്ക് നിയമിക്കാനാവില്ലെന്നും ഉന്നത വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങളെ അട്ടിമറിക്കും വിധം ഇടപെടുന്ന രീതി തെറ്റാണെന്നും മന്ത്രി ബിന്ദു പറഞ്ഞു.

വി സിമാര്‍ സര്‍വ്വകലാശാലകളില്‍ സങ്കുചിത രാഷ്ട്രീയം നടപ്പാക്കരുത്. ആര്‍എസ്എസ് താല്‍പര്യം നടപ്പാക്കുന്ന നടപടിയില്‍ നിന്ന് പിന്‍മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഗവര്‍ണര്‍ മുന്‍കയ്യെടുത്ത് ഉണ്ടാക്കിയ ആര്‍ എസ് എസ് കൊടിയേന്തിയ ഭാരതാംബ വിവാദം പ്രശ്‌നങ്ങളുണ്ടാക്കി. ഗവര്‍ണര്‍ നില്‍ക്കേണ്ടത് സംസ്ഥാന താല്‍പര്യത്തിനൊപ്പമാണ്.

അമിതാധികാരവും ഏകാധിപത്യവും ഗവര്‍ണര്‍ പദവിക്ക് അനുയോജ്യമല്ല. സര്‍വ്വകലാശാലക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് കേരള വിസിയെയും മന്ത്രി വിമര്‍ശിച്ചു. രാഷ്ട്രീയ ഗിമ്മിക്കുകളില്‍ വി സിമാര്‍ അഭിരമിക്കരുതെന്നും അക്കാദമിക് പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുന്നത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

 

Latest