Connect with us

National

ആര്‍ എസ് എസുകാരായ പ്രതികള്‍ സൈ്വരവിഹാരം നടത്തുന്നത് കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ഷാന്‍ വധക്കേസിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നാവശ്യപ്പെട്ട് സര്‍ക്കാറിന്റെ സത്യവാങ്മൂലം

Published

|

Last Updated

ന്യൂഡല്‍ഹി | ആലപ്പുഴയിലെ എസ് ഡി പി ഐ നേതാവ് കെ എസ് ഷാന്‍ വധക്കേസിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാറിന്റെ സത്യവാങ്മൂലം. ആര്‍ എസ് എസുകാരായ പ്രതികള്‍ സൈ്വര്യവിഹാരം നടത്തുന്നത് കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുമെന്ന് സംസ്ഥാനം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

2021 ഡിസംബര്‍ 18ന് രാത്രിയാണ് മണ്ണഞ്ചേരിക്ക് സമീപത്ത് എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ എസ് ഷാനെ ആര്‍ എസ് എസുകാര്‍ കൊലപ്പെടുത്തിയത്. ഷാന്‍ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ബി ജെ പി ഒ ബി സി മോര്‍ച്ചാ നേതാവ് അഡ്വ. രണ്‍ജിത് ശ്രീനിവാസന്‍ എസ് ഡി പി ഐയുടെ തിരിച്ചടിയില്‍ കൊല്ലപ്പെട്ടിരുന്നു. രണ്‍ജിത്ത് ശ്രീനിവാസന്‍ കേസില്‍ വിചാരണ പൂര്‍ത്തിയാവുകയും പി
എഫ് ഐ- എസ് ഡി പി ഐ പ്രവര്‍ത്തകരായ പ്രതികള്‍ക്കെല്ലാം വധശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. 2021 ഫെബ്രുവരിയില്‍ വയലാറില്‍ നന്ദു എന്ന ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന്റെ തുടര്‍ച്ചയായാണ് ഷാന്‍, രണ്‍ജിത് കൊലപാതകങ്ങള്‍ നടന്നത്.

കഴിഞ്ഞ ഡിസംബറില്‍ പ്രതികളായ ആര്‍ എസ് എസ്- ബി ജെ പി പ്രവര്‍ത്തകരുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത നാല് പേരുടെ ജാമ്യമാണ് റദ്ദാക്കിയത്. പ്രതികള്‍ക്ക് ജാമ്യം നല്‍കിയ സെഷന്‍സ് കോടതി ഉത്തരവിനെതിരെ പ്രോസിക്യൂഷന്റെ അപ്പീലിലാണ് ഹൈക്കോടതി നടപടി. മറ്റ് അഞ്ച് പ്രതികള്‍ക്ക് ജാമ്യം നല്‍കിയ സെഷന്‍സ് കോടതി ഉത്തരവില്‍ ഹൈക്കോടതി ഇടപെട്ടിരുന്നില്ല.

 

---- facebook comment plugin here -----

Latest